| Friday, 28th December 2018, 8:31 am

മെല്‍ബണില്‍ കംഗാരുവധം; ഓസീസ് മുന്‍നിര തകരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനം ഒന്നാം ഇന്നിങ്സില്‍ ഓസീസ് തകരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 443 റണ്‍സിനെതിരെ നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 102 എന്ന നിലയിലാണ് ആതിഥേയര്‍.

ക്യാപ്റ്റന്‍ ടിം പെയ്‌നും പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. ഇന്ത്യയ്ക്കു വേണ്ടി ബുംറ മൂന്ന് വിക്കറ്റ് ജഡേജ രണ്ട് വിക്കറ്റും ഇശാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി.

മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ് എന്നീ ബാറ്റ്‌സ്മാന്‍മാരാണ് പുറത്തായത്.

ALSO READ: സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേര്‍പ്പെടുത്തിയ വിലക്ക് നീക്കി; വാര്‍ണറും കളിക്കും

നേരത്തെ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര (106), അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63*) എന്നിവരുടെ മികവില്‍ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഏഴിന് 443 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.

നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഒരോ ജയം സ്വന്തമാക്കിയിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more