|

അന്ന് മമ്മൂട്ടി ചിത്രത്തിലെ നായകന്‍, ഇന്ന് മോഹന്‍ലാലിനോടൊപ്പം ദൃശ്യം 2ല്‍ ചായക്കടക്കാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ദൃശ്യം 2 പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച രീതിയിലാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയത്തിനും നൂറില്‍ നൂറ് മാര്‍ക്കാണ് പ്രേക്ഷകര്‍ നല്‍കിയത്.

എന്നാല്‍ ദൃശ്യത്തിലെ മറ്റൊരു കഥാപാത്രത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുകയാണ്. ചിത്രത്തിന്റെ പ്രധാന പശ്ചാത്തലമായ സുലൈമാനിക്കയുടെ ചായക്കടയിലെ ഒരു കഥാപാത്രമാണ് ചര്‍ച്ചയ്ക്ക് കാരണം.

ചായക്കടയിലെ സഹായി ആയെത്തുന്നത് ഒരു കാലത്ത് മമ്മൂട്ടി ചിത്രത്തിലെ നായകനായ വ്യക്തിയാണെന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം. 1980 ല്‍ ഇറങ്ങിയ കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലെ നായകനായ മേള രഘു ആണ് ദൃശ്യം 2 ലെ ചായക്കടയിലെ സഹായിയായി എത്തിയത്.

Image result for മേള രഘു

മേള എന്ന ചിത്രത്തില്‍ ഗോവിന്ദന്‍കുട്ടിയെന്ന കേന്ദ്രകഥാപാത്രത്തെയാണ് രഘു അവതരിപ്പിച്ചത്. ചിത്രത്തില്‍ മരണക്കിണറില്‍ ബൈക്ക് ഓടിക്കുന്ന അഭ്യാസിയായ രമേശനായി എത്തിയത് സാക്ഷാല്‍ മമ്മൂട്ടിയായിരുന്നു.

കന്നഡ നടിയായ അഞ്ജലി നായിഡുവായിരുന്നു രഘുവിന്റെ നായികയായി മേളയിലെത്തിയത്.

സിനിമയില്‍ നാല്പ്പത് വര്‍ഷം പിന്നിട്ടയാളാണ് രഘു.മേളയില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ അഭിനയ ജീവിതം ദൃശ്യത്തിലെത്തി നില്‍ക്കുമ്പോള്‍ ഏകദേശം 30 സിനിമകളിലാണ് രഘു ഭാവപ്പകര്‍ച്ച നടത്തിയത്.

സഞ്ചാരികള്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, കമലഹാസനോടൊപ്പം അപൂര്‍വ്വ സഹോദരങ്ങള്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ രഘു ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Mela Raghu In Drishyam 2

Latest Stories