| Thursday, 26th September 2019, 1:11 pm

മെഹുല്‍ ചോക്‌സി തട്ടിപ്പുകാരന്‍; ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ആന്റിഗ്വ പ്രധാമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: മെഹുല്‍ ചോക്‌സി തട്ടിപ്പുകാരനാണെന്ന് ആന്റിഗ്വ പ്രധാന മന്ത്രി ഗാസ്റ്റണ്‍ ബ്രൗണി പറഞ്ഞു. ഇന്ത്യക്ക് ചോക്‌സിക്കെതിരെ അന്വേഷണം നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മെഹുല്‍ ചോക്‌സി ഒരു തട്ടിപ്പുകാരനാണ്. ഞങ്ങളുടെ രാജ്യത്തിന് അദ്ദേഹത്തെ സംരക്ഷിച്ചതുകൊണ്ട് ഒരു ഗുണവുമില്ല. ചോക്‌സിയുടെ അപ്പീലുകള്‍ തള്ളിയതിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കും. ചോക്‌സി സഹകരിക്കുന്ന മുറയ്ക്ക് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണവുമായി മുന്നോട്ടു പോവാം. ബ്രൗണി എ.എന്‍.ഐയോടു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം ഇന്ത്യവിട്ട മെഹുല്‍ ചോക്‌സി ആന്റിഗ്വയിലെത്തി പൗരത്വമെടുക്കുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി തട്ടിയതിന്റെ പേരില്‍ ചോക്‌സിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2018 ജനുവരി 15 നാണ് ചോക്‌സിക്ക് ആന്റിഗ്വ ആന്‍ഡ് ബര്‍ബൂഡ പൗരത്വം ലഭിച്ചത്.

ജൂണ്‍ 17 ന് ബോംബെ ഹൈക്കോടതിയില്‍ താന്‍ അന്റിഗ്വയിലാണെന്നും പഞ്ചാബ് നാഷണല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് സഹകരിക്കാന്‍ തയ്യാറാണെന്നും പ്രസ്താവിച്ച് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more