| Sunday, 3rd September 2023, 8:01 pm

2500ത്തോളം റണ്‍സ്, 252 വിക്കറ്റ്, ഒമ്പത് അഞ്ച് വിക്കറ്റ് നേട്ടം, പ്രായം 25! കടുവകളുടെ ഭാവി സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 334 റണ്‍സ് നേടി. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കടുവകള്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്.

119 പന്ത് നേരിട്ട് 112 റണ്‍സ് നേടിയ ഓപ്പണിങ് ബാറ്റര്‍ മെഹിദി ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. നാലാമനായി ഇറങ്ങിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റൊ 104 റണ്‍സ് നേടിയ. 105 പന്ത് നേരിട്ടാണ് ഷാന്റൊ 104 റണ്‍സ് നേടിയത്. ഏഴ് ഫോറും മൂന്ന് സിക്‌സറുമടങ്ങിയതാണ് മെഹിദിയുടെ ഇന്നിങ്‌സെങ്കില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സറുമാണ് ഷാന്റൊയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

മൂന്നാം വിക്കറ്റില്‍ ഇരുവരും മികച്ച കൂട്ടുക്കെട്ടാണ് സൃഷ്ടിച്ചത്. ഒടുവില്‍ മെഹിദി റിട്ടയര്‍ഡ് ഹര്‍ട്ടായി ക്രീസ് വിടുകയായിരുന്നു. പിന്നീട് ഫിനിഷിങ് ലൈനില്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്റെ വെടിക്കെട്ട് ബാറ്റിങ് നടത്തിയപ്പോള്‍ കടുവകള്‍ മികച്ച ടോട്ടലില്‍ എത്തുകയായിരുന്നു. 18 പന്തില്‍ നാല് ഫോറിന്റെയും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 32 റണ്‍സ് ഷാക്കിബ് നേടിയിരുന്നു. 15 പന്തില്‍ 25 റണ്‍സുമായി മുഷ്ഫിഖുര്‍ റഹീമും മികച്ച പ്രകടനമാണ് നടത്തിയത്.

ഓപ്പണിങ് സ്ലോട്ടില്‍ പ്രൊമോഷന്‍ ലഭിച്ചാണ് മിഡില്‍ ഓര്‍ഡര്‍ ബാറ്ററായ മെഹിദി ബാറ്റിങ്ങിനിറങ്ങിയത്. വളരെ പക്വതയോടെയാണ് 25 വയസുകരനായ താരം ബാറ്റ് വീശിയത്. മോശമല്ലാത്ത അഫ്ഗാനിസ്ഥാന്‍ ബൗളിങ്ങിനെ മികച്ച രീതിയില്‍ തന്നെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

25 വയസുമാത്രമുള്ള മെഹിദി മികച്ച പ്രകടനമാണ് ബംഗ്ലാദേശ് ക്രിക്കറ്റിനായി നിലവില്‍ കാഴ്ചവെക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനോടകം തന്നെ മികച്ച റെക്കോഡാണ് താരത്തിനുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി 2498 റണ്‍സും 252 വിക്കറ്റും മെഹിദിയുടെ പേരിലുണ്ട്. വലം കയ്യന്‍ ഓഫ് സ്പിന്നറാണ് താരം.

മൂന്ന് ടെസ്റ്റില്‍ ഒരു സെഞ്ച്വറി സ്വന്തം പേരിലുള്ള താരത്തിന് ഏകദിനത്തില്‍ രണ്ട് സെഞ്ച്വറി ഇതിനോടകമുണ്ട്. ബൗളിങ് ഓള്‍റൗണ്ടറായ താരം ടെസ്റ്റില്‍ ഒമ്പത് തവണ അഞ്ച് വിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച പ്രകടനം തുടര്‍ന്നാല്‍ താരത്തിന് തീര്‍ച്ചയായും ബംഗ്ലാദേശിന്റെ ഭാവി സൂപ്പര്‍താരമാകാന്‍ സാധിക്കും.

ഏകദിനത്തിലെ താരത്തിന്റെ ആദ്യത്തെ സെഞ്ച്വറി ഇന്ത്യക്കെതിരെയായിരുന്നു. അന്ന് ബംഗ്ലാദേശ് 66ന് ആറ് എന്ന നിലയില്‍ പതറുമ്പോഴായിരുന്നു മെഹിദിയുടെ സെഞ്ച്വറി.

Content Highlight: Mehidi Hasan Can be Next Superstar of Bangladesh Cricket

Latest Stories

We use cookies to give you the best possible experience. Learn more