കോഴിക്കോട്: മലയാളികള്‍ പാട്ടിലും കവിതയിലും ജീവിതത്തിലും ആഘോഷമാക്കുന്ന ഒന്നാണ് മൈലാഞ്ചി. വ്യത്യസ്ത മെഹന്ദി ഡിസൈനുകള്‍ കണ്ടെത്തി പരീക്ഷിക്കുന്നത് പലര്‍ക്കും ഒരു ഹരമാണ്.
ഹെന്ന എന്ന് അറബിയിലും മെഹന്ധിക എന്ന് സംസ്‌കൃതത്തിലും വിളിക്കുന്ന നമ്മുടെ മൈലാഞ്ചിക്ക് 5000 വര്‍ഷത്തെ ചരിത്രമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. പലതരം സംസ്‌കാരങ്ങളും പരസ്പരം ഇടപഴകി ഉടലെടുത്തതാണീ നമ്മുടെ മൈലാഞ്ചി പ്രേമം.
അറബിക്, ഇന്ത്യന്‍, മൊറോക്കോ, ഇന്തോ അറബിക്, മുഗളായി എന്നിങ്ങനെ പലതരം ഡിസൈനുകളാണ് മൈലാഞ്ചിയില്‍. ഇതൊന്നും കൂടാതെ ബ്രൈല്‍ ഡിസൈന്‍സ് എന്നൊരു പ്രത്യേക തരം ഡിസൈനും ഇപ്പോള്‍ നിലവിലുണ്ട്.
Also Read: ശബരിമലയില്‍ നിരോധനാജ്ഞ 30 വരെ നീട്ടി; ക്രമസമാധാന പ്രശ്‌നം തുടരുന്നുവെന്ന് കലക്ടര്‍
ഇന്ത്യന്‍: മയിലിന്റെയും ആനകളുടെയും വരെ ചിത്രങ്ങള്‍ ഉള്ള സംങ്കീര്‍ണ്ണമായ ഡിസൈനുകളാണ് ഇന്ത്യന്‍ ഹെന്ന. പൂക്കളും നിറയെ വളവുകളും ചുറ്റുകളും ഉള്ളവയാണിത്.
മുഗളായി: ഓരോ വളവിനും കുത്തിനും പ്രത്യേക ശ്രദ്ധ കൊടുത്താണ് മുഗളായി ഡിസൈന്‍ ചെയ്യുക.
ഇന്‍ഡോ അറബിക്ക്: ഇന്ത്യന്‍ അറബിക് ഡിസൈനുകള്‍ കൂടിക്കലര്‍ന്നതാണ് ഇന്‍ഡോ അറബിക്്. അറബിക് ഔട്ട്‌ലൈനിനുള്ളില്‍ ഇന്ത്യന്‍ ഡിസൈനുകള്‍ വരച്ചാണ് ഇത് ചെയ്യുക.
മൊറോക്കോ: ജ്യോമട്രിക്കല്‍ ഡിസൈനുകളാണ് ഇത്തരം ഹെന്നയില്‍ ഉപയോഗിക്കുക. മിഡില്‍ ഈസ്റ്റില്‍ നിന്നുമാണ് ഈ ഡിസൈന്‍ പ്രചാരത്തില്‍ വരുന്നത്.
അറബിക്: താരതമ്യേന ഏറ്റവും എളുപ്പമുള്ള ഡിസൈനാണ് അറബിക്. ഔട്ട് ലൈനിന് ചുറ്റും ചെറിയ ഡെക്കേഷന്‍സിനപ്പുറം കൈനിറയെ ഇടുന്ന രീതിയില്ല അറബിക് ഡിസൈനില്‍.