| Monday, 11th February 2019, 9:00 am

പ്രിയങ്ക ഗാന്ധിക്ക് എതിരെയുള്ള സ്ത്രീവിരുദ്ധ പരാമർശം; ബി.ജെ.പിയെ വിമർശിച്ച് മെഹ്ബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ബി.ജെ.പി. എം.പി. ദ്വിവേദിയെ രൂക്ഷമായി വിമർശിച്ച് മുൻ ജമ്മു കശ്‍മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ട്വിറ്റർ വഴിയാണ് ദ്വിവേദിയുടെ പരാമർശത്തിൽ തനിക്കുള്ള അതൃപ്തി മുഫ്തി പരസ്യമാക്കിയത്.

Also Read ആന്ധ്രാപ്രാദേശിന്‌ പ്രത്യേക പദവി വേണം; മമതയ്ക്ക് പുറമെ ചന്ദ്രബാബു നായിഡുവും നിരാഹാരമിരിക്കുന്നു

“ഈ ആധുനിക യുഗത്തിലും പിതൃമേധാവിത്വ മനോഭാവവും, നിർലജ്ജമായ സ്ത്രീവിരുദ്ധതയും അതിന്റെ ബീഭത്സ മുഖം വീണ്ടും വീണ്ടും വെളിപ്പെടുത്തികൊണ്ടിരിക്കുകയാണ്. അത് സാമാന്യവത്കരിക്കപ്പെടുകയും ചെയ്യുന്നു. ഒരു സ്ത്രീ ഏത് വസ്ത്രമാണ് ധരിക്കേണ്ടത് എന്നതിനെ പറ്റി മറ്റാരും വേവലാതി പെടേണ്ടതില്ല. അങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കുന്നവർക്ക് കാര്യമായ ചികിത്സ ആവശ്യമാണ്. അദ്ദേഹത്തിന് അത് ഉടൻ തന്നെ ലഭിക്കുമെന്നും ഞാൻ കരുതുന്നു.” മെഹ്ബൂബ മുഫ്തി തന്റെ ട്വീറ്റിൽ പറയുന്നു.

Also Read നരേന്ദ്രമോദിക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയുടെയും ജീവിതം സിനിമയാകുന്നു; ” മൈ നൈയിം ഇസ് രാഗ” ഒരുക്കുന്നത് മലയാളി സംവിധായകന്‍; ടീസര്‍

ഉത്തർ പ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ ബി.ജെ.പി. എം.പി. ഹരീഷ് ദ്വിവേദി സ്ത്രീ വിരുദ്ധ, വ്യക്തി അധിക്ഷേപം നടത്തിയിരുന്നു. ഡൽഹിയിലുള്ളപ്പോൾ പ്രിയങ്ക ഗാന്ധി ജീൻസും ടോപ്പും ധരിക്കുമെന്നും ഉത്തർപ്രദേശിൽ വരുമ്പോൾ അതുമാറ്റി സാരിയും സിന്ദൂരവും ഉപയോഗിക്കുമെന്നുമായിരുന്നു ദ്വിവേദിയുടെ അവഹേളനം. തനിക്കോ ബി.ജെ.പിക്കോ പ്രിയങ്ക ഒരു വിഷയമല്ലെന്നും രാഹുലും പ്രിയങ്കയും പരാജയമാണെന്നും ഹരീഷ് ദ്വിവേദി ആരോപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more