| Wednesday, 27th March 2019, 8:38 am

അധികാരത്തിലെത്തിയാല്‍ കശ്മീരി സംഘടനകളുടെ മേലുള്ള നിരോധനം നീക്കം ചെയ്യും:മെഹ്ബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മുകശ്മീര്‍: അധികാരത്തില്‍ എത്തിയാല്‍ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും കശ്മീര്‍ ജമാഅത്തെ ഇസിലാമിയുടെയും മേലുള്ള കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം നീക്കം ചെയ്യുമെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി.ജനാധിപത്യത്തില്‍ ആശയങ്ങള്‍ ഉയര്‍ത്തി പിടിക്കാനുള്ളതാമെന്നും സംഘടനാ നിരോധനം കശ്മീരികള്‍ക്കെതിരെയും മുസ്‌ലീങ്ങള്‍ക്കെതിരെയുമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയാണെന്നും മെഹ്ബൂബ ആരോപിച്ചു.

“ജനാധിപത്യത്തില്‍ ആശയങ്ങള്‍ ഉയര്‍ത്തിപിടിക്കാനുള്ളതാണ്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി തീരുമാനത്തിലൂടെ സര്‍ക്കാര്‍ മുസ്‌ലീങ്ങള്‍ക്കെതിരെയും ജമ്മുകശ്മീരിനെതിരെയും എത്രവലിയ നടപടികളാണ് കൈകൊള്ളുന്നത്.”ബാരമുള്ളയില്‍ പി.ഡി.പി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മെഹ്ബൂബ.

ALSO READ: സീറ്റ് നിഷേധിച്ചു, മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ എടുത്തുകൊണ്ട് പോയി

പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഈ നിയന്ത്രണം നീക്കം ചെയ്യുമെന്നും മെഹ്ബൂബ പറഞ്ഞു.

“ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ എത്തുകയാണെങ്കില്‍ ബി.ജെ.പിയുടെ തെറ്റുകളെ നീക്കം ചെയ്യുകയും ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും കശ്മീര്‍ ജമാഅത്തെ ഇസിലാമിയുടെയും മേലുള്ള നിയന്ത്രണം നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തും.” മെഹ്ബൂബ പറഞ്ഞു.

ഇരു സംഘടനകളും കേന്ദ്രം നിരോധിച്ചതിനെതിരെ മെഹ്ബൂബ മുന്‍പ് തന്നെ ശക്തമായി രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more