ശ്രീനഗർ: ജമ്മു കശ്മീർ ഭരണകൂടം പി.ഡി.പിയെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ.
ഫലസ്തീന് വേണ്ടി പ്രതിഷേധിക്കാൻ ശ്രമിച്ചതിന് മെഹബൂബയെ സുരക്ഷാ സേന കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും ഇൽതിജ ആരോപിച്ചു.

‘അമ്മയെ സമാധാനത്തോടെ ഫലസ്തീന് വേണ്ടി പ്രതിഷേധിക്കുവാൻ അവർ അനുവദിച്ചില്ല. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ 2019 മുതൽ പി.ഡി.പിയെ ആക്രമിക്കുന്നത്? നിങ്ങൾ ഞങ്ങളെ രാജ്യദ്രോഹികൾ എന്ന് വിളിക്കുന്നു. എന്നാൽ ഞങ്ങളുടെ പ്രവർത്തനങ്ങൾ സമാധാനപരമാണ്,’ മെഹബൂബയുടെ മാധ്യമ ഉപദേഷ്ടാവായി ഈയിടെ ചുമതലയേറ്റ ഇൽതിജയെ ഉദ്ധരിച്ചുകൊണ്ട് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഫോസ്ഫറസ് ബോംബുകൾ കൊണ്ട് ഫലസ്തീനെ ആക്രമിക്കുകയാണെന്നും ലോകം മുഴുവൻ ഫലസ്തീൻ ജനതയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരികയാണെന്നും അവർ പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയിൽ 1500 കുട്ടികളെങ്കിലും കൊല്ലപ്പെട്ടുവെന്നും ഇൽതിജ പറഞ്ഞു.
ഇസ്രഈലിന്റെ കടന്നാക്രമണത്തെ അപലപിച്ചു എന്നതാണ് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക നിലപാട്. ഇസ്രഈൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് മെഡിക്കൽ സേവനങ്ങൾ നിഷേധിക്കുമ്പോൾ എന്തുകൊണ്ടാണ് പ്രാദേശിക ഭരണകൂടം പി.ഡി.പിയെ ലക്ഷ്യമിടുന്നതെന്നും ഇൽതിജ ചോദിച്ചു.
Content Highlight: Mehbooba Mufti not allowed pro-Palestine protest, ‘almost’ manhandled: Daughter