| Sunday, 6th January 2019, 7:00 pm

അയോധ്യകേസില്‍ സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; മെഹ്ബൂബ മുഫ്ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: അയോധ്യകേസ് കേള്‍ക്കാന്‍ മൂന്നംഗസംഘത്തെ നിയോഗിക്കുന്ന സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ജമ്മു-കശമീര്‍ മുന്‍ മുഖ്യമന്ത്രിയും മെഹ്ബൂബ മുഫ്തി. ബാബരി പള്ളി തകര്‍ത്തവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു.

“ബാബറി മസ്ജിദ് വിഷയത്തില്‍ മൂന്നംഗബെഞ്ചിനെ നിയോഗിച്ചുകൊണ്ടുള്ള ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പള്ളി തകര്‍ത്തവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. “മെഹ്ബൂബ ട്വിറ്ററില്‍ കുറിച്ചു.

Read Also :  ഹര്‍ത്താലിന് പൊലീസിനെതിരായ അക്രമണത്തിന് നേതൃത്വം നല്‍കിയത് ടി.പി സെന്‍കുമാര്‍: ഡി.വൈ.എഫ്.ഐ

1984ലെ സിഖ് വിരുദ്ധകലാപകാരികള്‍ക്ക് ശിക്ഷ നല്‍കിയിരുന്നെങ്കില്‍ രാജ്യം പിന്നീട് മറ്റ് കൂട്ടകൊലകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരില്ലായിരുവെന്ന പി.ഡി.പി അദ്ധ്യക്ഷന്‍ പറഞ്ഞു.

“84 ലെ സിഖ് വിരുദ്ധകലാപകാരികള്‍ക്ക ശിക്ഷ നല്‍കിയിരുന്നെങ്കില്‍ രാജ്യം ബോംബെ, മീററ്റ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ സംഭവിച്ച കൂട്ടകൊലക്ക് സാക്ഷ്യം വഹിക്കേണ്ടി വരില്ലായിരുന്നു.”അവര്‍ പറഞ്ഞു.

അയോധ്യ കേസില്‍ കൂടുതല്‍ ഉത്തരവുകള്‍ ജനുവരി പത്തിന് പുറപ്പെടുവിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൌള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more