| Thursday, 26th November 2020, 8:11 pm

ഇവരെല്ലാം കൂടി ചിരിപ്പിക്കും; കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാ ദിനാചരണത്തില്‍ മെഹ്ബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ദിനം ആചരിക്കുന്നത് കാണാന്‍ രസകരമാണെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. ട്വിറ്ററിലായിരുന്നു മുഫ്തിയുടെ പ്രതികരണം.

‘ബിജെപിയുടെ വിഭജന അജണ്ട ഉപയോഗിച്ച് ഭരണഘടനയെ ഇല്ലാതാക്കിയവര്‍ ആ ദിനം ആഘോഷിക്കുന്നത് ചിരിപ്പിക്കുന്നതാണ്’, മുഫ്തി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം അല്ലെങ്കില്‍ ‘ലവ് ജിഹാദ് നിയമം’ എന്ന് വിളിക്കപ്പെടുന്ന നിയമ നിര്‍മാണങ്ങള്‍ ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1949 നംവബര്‍ 26 നാണ് ഭരണഘടന അംഗീകരിച്ചത്.

അതേസമയം പി.ഡി.പിയില്‍ നിന്ന് മൂന്ന് നേതാക്കള്‍ കൂടി രാജിവച്ചു. ഫാറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ബി ടീമായി പി.ഡി.പി മാറിയെന്നാരോപിച്ചാണ് മൂന്ന് നേതാക്കള്‍ കൂടി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mehbooba Mufti Constitution Day BJP

We use cookies to give you the best possible experience. Learn more