|

മിഠായിക്കട കണ്ട കുട്ടികളെ പോലെ; എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖത്തെ സന്തോഷം മറച്ചുവെക്കാന്‍ കഴിയുന്നില്ലെന്ന് മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: മോദി വീണ്ടും അധികാരത്തിലെത്തുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്തോഷം അടക്കാന്‍ കഴിയുന്നില്ലെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി.

മിഠായിക്കട കണ്ട് കുട്ടികളെ പോലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കണ്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ മുഖത്തുള്ള സന്തോഷം മറച്ചുവെക്കാന്‍ കഴിയുന്നില്ലെന്ന മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

ഇന്നലെ പുറത്തു വന്ന ഭൂരിപക്ഷം എക്‌സിറ്റ്‌പോളുകളും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയ്ക്കാണ് മുന്‍തൂക്കം പ്രവചിച്ചത്. 2014-ല്‍ ബി.ജെ.പി.യുടെ 282 സീറ്റടക്കം 336 സീറ്റാണ് എന്‍.ഡി.എ.യ്ക്കു ലഭിച്ചത്. ഇക്കുറി മുന്നണിക്ക് 242 മുതല്‍ 336 വരെ സീറ്റാണ് പ്രവചിക്കുന്നത്.

കശ്മീരിലെ ആറ് ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പിയ്ക്ക് രണ്ടും കോണ്‍ഗ്രസിന് ഒന്നും നാഷണല്‍ കോണ്‍ഫറന്‍സിന് മൂന്ന് സീറ്റുകളുമാണ് പ്രവചിക്കപ്പെട്ടത്. നിലവില്‍ മൂന്ന് എം.പിമാരുള്ള പി.ഡി.പിയ്ക്ക് ഒറ്റസീറ്റും ലഭിയ്ക്കില്ലെന്നാണ് വിവിധ സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.