ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും വലിയ ധൈര്യം തന്നത് സുഹൃത്തുക്കള്‍ കൂടിയാണെന്ന് നടി മേഘ്‌ന. നടിമാരായ അനന്യയും നസ്രിയയും തന്റെ അടുത്ത സുഹൃത്തുക്കളാണെന്ന് മേഘ്‌ന പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതാണ്.
അതേ സുഹൃത്തുക്കളെക്കുറിച്ചാണ് മേഘ്‌നയിപ്പോള്‍ കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. നസ്രിയയും അനന്യയും തന്റെ കുഞ്ഞിനെ വിളിക്കുന്ന പേരുകളെക്കുറിച്ചാണ് മേഘ്‌ന സംസാരിക്കുന്നത്.
‘ദിഷ്ടു എന്നാണ് അനന്യ കുഞ്ഞിനെ വിളിക്കുന്നത്. നസ്രിയ വിളിക്കുന്നത് ചുമ്പക് എന്നാണ്. പലരും പല പേരുകള്‍ വിളിക്കും. ചിന്റു എന്നാണ് അച്ഛന്‍ വിളിക്കുന്നത്. ബങ്കാര എന്ന് അമ്മ വിളിക്കും. ചിന്നു, മിന്നു എന്നാണ് എന്റെ വിളികള്‍. വിളികേട്ടാല്‍ തന്നെ അവന്‍ ചിരിക്കും. ചിരുവിന്റെ ആരാധകര്‍ വിളിക്കുന്നത് ജൂനിയര്‍ സി എന്നാണ്. സിംബാ എന്ന് വിളിക്കുന്നവരുമുണ്ട്,’ മേഘ്‌ന പറഞ്ഞു.
സുഹൃത്തുക്കള്‍ ഇപ്പോഴും കൂടെയുണ്ടെന്നും രണ്ട് മാസം കഴിഞ്ഞാല്‍ കുഞ്ഞിന് യഥാര്‍ത്ഥ പേരിടല്‍ ചടങ്ങ് നടത്താനിരിക്കുകയാണെന്നും മേഘ്‌ന പറഞ്ഞു.