ലണ്ടന്‍: ബ്രിട്ടീഷ് രാജ കുടുംബത്തിലെ ഔദ്യോഗിക ചുമതലകളില്‍ നിന്നും പിന്‍മാറുന്നുവെന്ന് മേഗന്‍ മാര്‍ക്കലും ഹാരിയും അറിയിച്ചതിനു പിന്നാലെ ഇരുവരും വഹിച്ചിരുന്ന സ്ഥാനങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുന്നു.
നേരത്തെ പ്രിന്‍സ്, ഡച്ചസ് എന്നീ സ്ഥാനപ്പേരുകള്‍ ഒഴിവായതിനു പിന്നാലെ ഇപ്പോഴിതാ കോമണ്‍ വെല്‍ത്ത് യൂത്ത് അംബാസിഡേര്‍സ് എന്ന സ്ഥാനം ആണ് ഇരുവര്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നത്.
രാജകുടുംബത്തിന്റെ പുതിയ തീരുമാനം മേഗനെയും ഹാരിയെയും ഞെട്ടിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്രിട്ടനും കാനഡയും ഉള്‍പ്പെടെ 53 രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോമണ്‍വെല്‍ത്ത്. മുന്‍പ് ബ്രിട്ടീഷ് അധികാര പരിധിലുള്ളവയായിരുന്നു ഈ രാജ്യങ്ങളില്‍ ഒട്ടുമിക്കതും. കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലെ യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ സഹായിക്കുക എന്നതായിരുന്നു ഇരുവരുടെയും ഉത്തരവാദിത്വം.
മേഗന്റയും ഹാരിയുടെയും രാജകീയ ചുമതലകളില്‍ പ്രധാനപ്പെട്ടതായിരുന്നു കോമണ്‍ വെല്‍ത്ത് അംബാസിഡേര്‍സ് സ്ഥാനം.
ആദരസൂചകമായി കോമണ്‍വെല്‍ത്തിലെ 53 രാജ്യങ്ങളും മേഗന്റെ വിവാഹ വസ്ത്രത്തില്‍ പുഷ്പങ്ങള്‍ തുന്നിച്ചേര്‍ത്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിനു മുമ്പ് മേഗന്റയും ഹാരിയുടെയും രാജപദവികള്‍ റദ്ദാക്കിയതായി രാജകുംടുംബം അറിയിച്ചിരുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായ ബക്കിംഗ്ഹാം പാലസാണ് ഇരുവരുടെയും രാജകീയ പദവികള്‍ ഒഴിവാക്കിയതായി പ്രഖ്യാപിച്ചത്.