1999ല്‍ മമ്മൂട്ടിയെ നായകനാക്കി പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു മേഘം. ഉത്തര്‍പ്രദേശ് സ്വദേശിയായ പൂജ ബത്രയായിരുന്നു ചിത്രത്തിലെ നായികമാരിലൊരാള്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ പൂജ ബത്ര. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ വെച്ചാണ് ഷൂട്ടിങ്ങിനായി അവിടെയെത്തിയ മമ്മൂട്ടിയെ പൂജ കണ്ടത്.
മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവെയ്ക്കുകയും ചെയ്തു. പൂജയുടെ ഭര്‍ത്താവും നടനുമായ നവാബ് ഷായും ചിത്രത്തിന് കമന്റ് ചെയ്ത് സന്തോഷം അറിയിച്ചിട്ടുണ്ട്.
”എല്ലാ മേഘം ആരാധകര്‍ക്കും. എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരത്തിനൊപ്പം. ഏറെക്കാലത്തിന് ശേഷം നിങ്ങളെ കാണാനായതില്‍ ഒരുപാട് സന്തോഷം. നിങ്ങള്‍ അല്പം പോലും മാറിയിട്ടില്ല,” ഫോട്ടോയ്ക്ക് അടിക്കുറിപ്പായി പൂജ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പ്രിയദര്‍ശന്റെ തന്നെ ചന്ദ്രലേഖ എന്ന സിനിമയിലും മോഹന്‍ലാലിന്റെ നായികയായി പൂജ മലയാളത്തില്‍ തിളങ്ങിയിട്ടുണ്ട്. അനില്‍ കപൂര്‍ നായകനായ ‘നായക്’ ആണ് താരത്തിന്റെ ശ്രദ്ധേയമായ ബോളിവുഡ് ചിത്രം.
തെലുങ്ക് സിനിമ ഏജന്റിന്റെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ഹംഗറിയിലെത്തിയത്. കഴിഞ്ഞ ദിവസം അവിടെ നിന്നുള്ള തന്റെ വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അഖില്‍ അക്കിനേനി നായകനാകുന്ന സിനിമയില്‍ അഭിനയിക്കാന്‍ റെക്കോര്‍ഡ് പ്രതിഫലമാണ് മമ്മൂട്ടി വാങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അഖില്‍ അക്കിനേനിയുടെ നായക കഥാപാത്രത്തിന് തുല്യമായ വില്ലന്‍ വേഷമാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Megham actress Pooja Batra shares picture with Mammootty sharing happiness in seeing him after a long time