ഷില്ലോങ്: 26/11 ന് മുംബൈയില്‍ ഭീകരാക്രമണത്തില്‍ ഭീകരര്‍ മുസ്‌ലിംങ്ങളെ മാത്രം വെറുതെ വിട്ടെന്ന് ട്വീറ്റ് ചെയ്ത് മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയ്. വര്‍ഗീയ ട്വീറ്റിട്ട റോയിക്കെതിരെ വിമര്‍ശനമുയര്‍ന്നതോടെ രണ്ട് തവണ തിരുത്തുകയും മാപ്പു പറയുകയും ചെയ്തു.
“മുസ്‌ലിംങ്ങളെയൊഴിച്ച് പാകിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് കൂട്ടക്കൊലയുടെ പത്താം വാര്‍ഷികം. പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധം പോലും എന്തുകൊണ്ട് കുറച്ചില്ലെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? (ഒന്നുകില്‍ നയതന്ത്രബന്ധം ഉപേക്ഷിക്കണം, അല്ലെങ്കില്‍ യുദ്ധം പ്രഖ്യാപിക്കണം)” എന്നായിരുന്നു റോയിയുടെ ആദ്യ ട്വീറ്റ്.
ഭരണഘടനാ പദവിയിലിരിക്കുന്ന റോയിയുടെ ഈ വര്‍ഗീയ ട്വീറ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ പെട്ടെന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു.
“26/11 ല്‍ മുസ്‌ലിംങ്ങളെ ഭീകരര്‍ വെറുതെ വിട്ടുവെന്ന് തെറ്റായി വിവരം കിട്ടിയതാണെന്നും നിരവധി മുസ്‌ലിംങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും രണ്ടാമത് റോയ് ട്വീറ്റ് ചെയ്തു.
രണ്ടാമത് ചെയ്ത ട്വീറ്റും ഡിലീറ്റ് ചെയ്ത റോയ് വസ്തുതാപരമായതെറ്റ് പറ്റിയെന്നും മാപ്പപേക്ഷയോടെ ഡിലീറ്റ് ചെയ്യുകയാണെന്നും സൂചിപ്പ് മൂന്നാമതൊരു ട്വീറ്റ് കൂടി ചെയ്യുകയായിരുന്നു.
നേരത്തെ ത്രിപുര ഗവര്‍ണറായിരുന്ന തഥാഗത് റോയ് പദവിയിലിരിക്കെ തന്നെ നിരവധി വിവാദ പ്രസ്താവനകളിറക്കിയ നേതാവാണ്. ആര്‍.എസ്.എസ് പാരമ്പര്യമുള്ള റോയ് ട്വിറ്ററില്‍ സ്വയം വിശേഷിപ്പിക്കുന്നത് “Right-wing Hindu socio-political thinker” എന്നാണ്.