കൊവിഡ് 19 വ്യാപനം തടയാന്‍ ലോക്ഡണ്‍ നടന്നുവരവെ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ച് മേഘാലയ സര്‍ക്കാര്‍. ജനങ്ങളുടെ ഭാഗത്ത് നിന്ന് ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
രാവിലെ ഒമ്പത് മുതല്‍ നാല് മണി വരെയാണ് വില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കുക. കുറഞ്ഞത് ഒരു മീറ്റര്‍ അകലം ഉപഭോക്താക്കള്‍ സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ജീവനക്കാര്‍ ഉറപ്പ് വരുത്തണമെന്ന് മേഘാലയ എക്സൈസ് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മദ്യവില്‍പ്പനശാലകളില്ലാത്ത പ്രദേശങ്ങളിലെ വീടുകളിലേക്ക് മദ്യം എത്തിക്കാന്‍ ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തും. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കി. മാര്‍ച്ച് 25 മുതലാണ് സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചത്.
മാര്‍ച്ച് 30 മുതല്‍ ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് രണ്ട് ദിവസം മുമ്പ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിനെതിരെ നല്ല പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം. സാമൂഹ്യ അകലം പാലിച്ച് മദ്യ ഷോപ്പുകള്‍ തുറന്നു കൊടുക്കാവുന്നതാണെന്ന് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷന്‍ ഏര്‍ണസ്റ്റ് മാവ്‌റി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ