ഷില്ലോങ്: അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയയില്‍ ഗോവധ നിരോധനവുമായി ബന്ധപ്പെട്ട നയം മാറ്റി ബി.ജെ.പി.
മേഘാലയയില്‍ ഗോവധ നിരോധനം തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് അങ്ങനെയൊരു നയം അവിടെയില്ലെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.
മേഘാലയയില്‍ ഇപ്പോള്‍ നിലവില്‍ അങ്ങനെയൊരു നയമില്ല. നേപ്പാളില്‍ നടക്കുന്ന ഗധിമായ് ഉത്സവത്തിനായി വലിയ തോതില്‍ കന്നുകാലികളെ കൊണ്ടുപോകാറുണ്ട്. ഇത് തടയുന്നതിന് വേണ്ടിയാണ് ചില നിയമങ്ങള്‍ കൊണ്ടുവന്നത്. അല്ലാതെ ഇവിടെ ഗോവധം നിരോധിച്ചിട്ടില്ല. കന്നുകാലി ചന്തകളെ നിയന്ത്രിക്കാന്‍ വേണ്ടി മാത്രമാണ് മെയ് 23 ലെ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം കൊണ്ട് ഉദ്ദേശിച്ചത്. ബി.ജെ.പി വൈസ് പ്രസിഡന്റ് ജെ.എ ലിങ്‌ദോ പറഞ്ഞു.
ബി.ജെ.പിയുടെ ഗോവധനിരോധനം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കെയാണ് നയം മാറ്റി ബി.ജെ.പി രംഗത്തെത്തിയത്.
മേഘാലയില്‍ കന്നുകാലികളെ വില്‍പ്പന നടത്തുന്നതും കശാപ്പ് ചെയ്യുന്നതും നിരോധിച്ചായിരുന്നു കേന്ദ്രത്തിന്റെ ഉത്തരവ്. മേഘാലയിലെ 5.7 ലക്ഷം കുടുബങ്ങളെ നേരിട്ട് ബാധിക്കുന്നതായിരുന്നു ഇത്തരമൊരു ഉത്തരവ്.
എന്നാല്‍ കന്നുകാലി വളര്‍ത്തല്‍ വ്യാപകമാക്കുന്നതിന് വേണ്ടി മേഘാലയ ലൈവ് സ്റ്റോക് മിഷന് എന്ന പദ്ധതിക്കും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു.
അടുത്തിടെ ദല്‍ഹി സന്ദര്‍ശിച്ച മേഘാലയ മുഖ്യമന്ത്രി മുകുള്‍ ശര്‍മ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാബപനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളുടെ ജീവിതത്തേയും ഭക്ഷണശീലങ്ങളേയും വലിയ തോതില്‍ ബാധിക്കുന്നതാണ് ഇതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു