മേഘാലയയില്‍ വീണ്ടും ഖനി അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു
national news
മേഘാലയയില്‍ വീണ്ടും ഖനി അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th January 2019, 8:09 am

ഷില്ലോംഗ്: മേഘാലയയില്‍ വീണ്ടും ഖനി ദുരന്തം. ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയില്‍ തന്നെയുള്ള മറ്റൊരു ഖനി തകര്‍ന്ന് രണ്ടു തൊഴിലാളികള്‍ മരിച്ചു.

ഇതേ ജില്ലയിലെ ഖനിക്കുള്ളില്‍ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കാന്‍ 25 ദിവസമായി നടത്തിയ ശ്രമം ഇതുവരെയും ഫലം കണ്ടിട്ടില്ല. അതിനിടെയാണ് മറ്റൊരു ദുരന്തം.

ജില്ലാ ആസ്ഥാനത്തു നന്ന് അഞ്ചുകിലോമീറ്റര്‍ അകലെ ജലയ്യ ഗ്രാമത്തിലെ മൂക്‌നോറിലാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ട തൊഴിലാളികളില്‍ ഒരാളായ 26കാരന്‍ എലാദ് ബറേയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ALSO READ: മുഖ്യമന്ത്രിയുടെ യാത്രാവിവരമടക്കം ബി.ജെ.പി നേതാക്കളുടെ കൈവശമെത്തി; പൊലീസില്‍ സംഘപരിവാര്‍ ശക്തികള്‍ പിടിമുറുക്കിയെന്ന് റിപ്പോര്‍ട്ട്

വെള്ളിയാഴ്ച മുതല്‍ എലാദിനെ കുറിച്ച് വിവരമില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഖനിയപകടം പുറത്തറിയുന്നത്.

ഖനിയില്‍ നടത്തിയ തെരച്ചിലിനിടെ ഖനിക്കുള്ളിലെ എലിമടകള്‍ പോലുള്ള ഇടുങ്ങിയ അറകളിലൊന്നില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മരിച്ചവരില്‍ രണ്ടാമന്‍ മനോജ് ബസുമത്രി എന്നയാളാണ്.

കല്‍ക്കരി ഖനനത്തിനിടെ പാറക്കല്ലുകള്‍ വീണായിരിക്കാം ഇരുവരും മരിച്ചതെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ അനധികൃത ഖനിയുടെ ഉടമയെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ക്‌സാന്‍ ഗ്രാമത്തിലെ ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

WATCH THIS VIDEO: