ഷില്ലോങ്ങ്: ജനങ്ങളോട് കൂടുതല്‍ ബീഫ് കഴിക്കാന്‍ ആഹ്വാനം ചെയ്ത് മേഘാലയയിലെ ബി.ജെ.പി മന്ത്രി. കോഴിയിറച്ചിയും മട്ടണും മത്സ്യവും കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബീഫ് കഴിക്കണമെന്നാണ് മന്ത്രിയായ സാന്‍ബര്‍ ഷുല്ലായി പറഞ്ഞത്.
ജനാധിപത്യ രാഷ്ട്രത്തില്‍ ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാനുള്ള അവകാശമുണ്ടെന്നാണ് ഷുല്ലായി പറഞ്ഞത്. എന്നാലേ ബി.ജെ.പിയോടുള്ള തെറ്റിദ്ധാരണ മാറൂ എന്നും മന്ത്രി പറഞ്ഞു.
‘ആളുകള്‍ കോഴിയിറച്ചിയും മട്ടണും മത്സ്യവും കഴിക്കുന്നതിനേക്കാള്‍ ബീഫ് കഴിക്കാനാണ് ഞാന്‍ പ്രോത്സാഹിപ്പിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ ബി.ജെ.പി ഗോവധത്തിന് എതിരാണെന്ന ധാരണ നീങ്ങും,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഷുല്ലായി മേഘാലയ സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റത്.
അയല്‍ സംസ്ഥാനങ്ങളിലെ പുതിയ പശു നിയമങ്ങള്‍ മേഘാലയയിലേക്കുള്ള കന്നുകാലി ഗതാഗതത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മേഘാലയയും അസമും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം തടയാന്‍ സംസ്ഥാനം പൊലീസ് സേനയെ ഉപയോഗിക്കുമെന്ന് മുന്നറിയിപ്പും അദ്ദേഹം അസം മുഖ്യമന്ത്രിക്ക് നല്‍കി.
‘അതിര്‍ത്തിയില്‍ അസം ജനത ഞങ്ങളുടെ ജനങ്ങളെ ഇനിയും ഉപദ്രവിച്ചാല്‍ പിന്നെ ചര്‍ച്ചയും ചായകുടിയും ഒന്നും ഉണ്ടാകില്ല. ഞങ്ങള്‍ക്ക് പ്രതികരിക്കേണ്ടി വരും. ആ സ്‌പോട്ടില്‍ പ്രത്യാക്രമണം ഉണ്ടായിരിക്കും,’ മന്ത്രി പറഞ്ഞു.
സ്വന്തം ജനതയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് മേഘാലയ പൊലീസ് എന്നും മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Meghalaya BJP Minister says Eat More Beef Than Chicken, Mutton, Fish