Entertainment
മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ഫാന്റസി ചിത്രം 'മെഗ 157' പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 22, 12:57 pm
Tuesday, 22nd August 2023, 6:27 pm

വര്‍ഷങ്ങള്‍ക്ക് ശേഷം ഫാന്റസി ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങി ചിരഞ്ജീവി. ബിംബിസാര എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് കാലുകുത്തിയ വസിഷ്ഠ സംവിധാനം ചെയ്യുന്ന മെഗ 157ലൂടെയാണ് വീണ്ടും ഫാന്റസി ചിത്രത്തിലേക്ക് തിരികെ വരാന്‍ ചിരഞ്ജീവി ഒരുങ്ങുന്നത്.

യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി, പ്രമോദ്, വിക്രം എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ‘ജഗദേക വീരുഡു അതിലോക സുന്ദരി’ പോലെയുള്ള മറ്റൊരു ഫാന്റസി എന്റര്‍ടെയ്നറില്‍ ചിരഞ്ജീവിയെ കാണാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ് ഈ പ്രഖ്യാപനം.

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനമായ ഇന്ന് സംവിധായകന്‍ വസിഷ്ഠ ചിത്രത്തിന്റെ യുണിവേഴ്സ് പുറത്തുവിട്ടു. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, ആകാശം, അഗ്‌നി, വായു എന്നിവ നിറയുന്നതാണ് അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ കാണുന്നത്. പ്രേക്ഷകര്‍ ചിന്തിക്കുന്നതിലും അപ്പുറമാണ് ചിത്രത്തില്‍ ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍.

യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വന്‍ ബജറ്റിലാണ് നിര്‍മിക്കപ്പെടുന്നത്. പി.ആര്‍.ഒ ശബരി.

CONTENT HIGHLIGHTS: Megastar Chiranjeevi’s fantasy film ‘Mega 157’ has been announced