| Thursday, 13th January 2022, 5:42 pm

വിപ്ലവ തിരുവാതിര, നടത്തുന്നവര്‍ക്ക് കൊറോണ വരില്ല | Trollodu Troll

അനുഷ ആന്‍ഡ്രൂസ്

സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് 502 സ്ത്രീകളുടെ മെഗാ തിരുവാതിര നടത്തിയതാണ് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. വടി കൊടുത്ത് അടി വാങ്ങിക്കുക എന്ന് പറഞ്ഞാല്‍ ഇതുപോലെയിരിക്കും. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പടെയുളളവര്‍ പങ്കെടുത്ത ചടങ്ങിലാണ് പുരോഗമന പാര്‍ട്ടിയുടെ അണികള്‍ ഉടുത്തൊരുങ്ങി തിരുവാതിര കളിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമാവുകയും, കേരളിത്തുലടനീളം നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രൊട്ടോകോളുകള്‍ കാറ്റില്‍ പറത്തുന്ന ഇത്തരം രീതികള്‍ സ്വീകാര്യമല്ല.

ഇടുക്കിയിലെ പൈനാവ് എന്‍ജിനീയറിഗ് കോളേജില്‍ കെ.എസ്.യുക്കാരുടെ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജ് എന്ന് യുവാവിന്റെ ചേതനയറ്റ ശരീരം ഒരു വിലാപയാത്രയായി കണ്ണൂരിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍, അവന്റെ സഹപാഠികളും, സുഹൃത്തുക്കളും, കുടുംബവും കടുത്ത വേദനയിലൂടെ കടന്നുപോകുമ്പോള്‍ തന്നെ മറുവശത്ത് തിരുവാതിര കളിച്ച് ആഘോഷിച്ചതിനും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശകര്‍ ഏറെയാണ്.

പിണറായി വിജയനെ ഒരു രാജാവായാണ് തിരുവാതിരയുടെ പാട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി വ്യക്തിപൂജയ്ക്ക് എതിരാണ് എന്ന നിലപാടിനെ തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള സമീപനമായിരുന്നു അത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Criticism against Congress leaders’ response after SFI activist Dheeraj was murdered by Congress workers

അനുഷ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.