| Wednesday, 31st May 2017, 10:18 pm

ചന്ദ്രബോസ് വധം; നിഷാമിനെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ജന്മനാട്ടില്‍ പൊതുയോഗത്തിന് ആഹ്വാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ മോചനം ആവശ്യപ്പെട്ട് ജന്മനാട്ടില്‍ പൊതുയോഗം സംഘടിപ്പിക്കുന്നു. ജൂണ്‍ 1 വ്യാഴാഴ്ച ജന്മനാടായ മുറ്റിച്ചൂരില്‍ യോഗം സംഘടിപ്പിക്കാനാണ് നോട്ടീസിറക്കിയിരിക്കുന്നത്.


Also read ‘എന്നും ശരിക്കൊപ്പം നില്‍ക്കാന്‍ ധൈര്യം കാണിച്ചവരാണ് മലയാളികള്‍; ഉദാഹരണങ്ങളിതാ’; കേരളത്തെ പ്രശംസിച്ച് അമേരിക്കന്‍ മാധ്യമം


നോട്ടീസ് തയ്യാറാക്കിയത് ആരാണെന്നത് നോട്ടീസില്‍ വ്യക്തമല്ല. “അര്‍ദ്ധരാത്രി ദീര്‍ഘയാത്ര കഴിഞ്ഞ് വരുന്ന സമയത്ത് തികച്ചും യാദൃശ്ചികമായി പ്രകോപനങ്ങളില്‍ ഉരുത്തിരിഞ്ഞ നിര്‍ഭാഗ്യകരമായ സംഭവം” എന്നാണ് നോട്ടീസില്‍ കൊലപാതകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

നിഷാമിന്റെ പലസ്ഥാപനങ്ങളിലായ് പ്രത്യക്ഷമായും പരോക്ഷമായും ആയിരക്ണക്കിന് കുടുംബങ്ങള്‍ ജോസി ചെയ്ത് വരുന്നുണ്ടെന്നും അവരുടെ ഭാവി ഇപ്പോള്‍ തുലാസിലാണെന്നും നാടിന്റെ വിവിധ വിഷയങ്ങളില്‍ നിര്‍ലോഭ സഹായം നല്‍കിയിരുന്ന വ്യക്തിയുടെ അസാന്നിദ്ധ്യം ഏറെ വേദനിപ്പിക്കുന്നെന്നും നോട്ടീസ് പറയുന്നു.


Dont miss ‘അന്നും ഇന്നും മോദിക്ക് ഇതു തന്നെ വിധി’; 2015 ആവര്‍ത്തിച്ച് 2017ലും മോദിക്ക് കൈ നല്‍കാതെ ജര്‍മ്മന്‍ ചാന്‍സലര്‍; വീഡിയോ


പത്ര-ദൃശ്യ മാധ്യമങ്ങള്‍ കാണാമറയത്തെ കാര്യങ്ങള്‍ പെരുപ്പിച്ച് കൊടും ഭീകര കുറ്റവാളിയാക്കാന്‍ മത്സരിക്കുകയാണെന്നും ആയതിനാല്‍ ഈ സൗഹൃദ കൂട്ടായ്മയില്‍ ജാതി-മത കക്ഷി രാഷ്ട്രീയത്തിനധീതമായി എല്ലാവരും പങ്കുകൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചാണ് നോട്ടീസ് അവസാനിക്കുന്നത്.

ജയിലില്‍ കഴിയുമ്പോഴും വിവാദങ്ങള്‍ വിട്ടൊഴിയാത്ത വ്യക്തിയാണ് മുഹമ്മദ് നിഷാം. ജയിലില്‍ കഴിയുന്ന നിഷാം ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. നിഷാം മൊബൈലിലൂടെ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് ഇയാളുടെ സഹോദരന്‍മാര്‍ പൊലീസില്‍ പരാതി നല്‍കിയ സംഭവവും ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more