| Thursday, 18th May 2017, 8:27 pm

മഞ്ചേരി മെഡിക്കല്‍ കോളേജിനോടുള്ള അവഗണന തുടരുന്നു; കളക്ടറുമായുള്ള വിദ്യാര്‍ത്ഥികളുടെ ചര്‍ച്ച അലസി പിരിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാര്‍ അവഗണന തുടരുന്നു. വിദ്യാര്‍ത്ഥി സമരം ഒത്തു തീര്‍പ്പാക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം പരാജയപ്പെട്ടു.

തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചതായി ആരോഗ്യമന്ത്രി ഉറപ്പു നല്‍കിയാലേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ചു നിന്നതോടെയാണ് ചര്‍ച്ച അലസിയത്.

അതേസമയം, നിരാഹരസമരമിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരിക്കുകയാണ്.


Also Read: ‘ബാലകൃഷ്ണപിളള അങ്ങനെ വെറും കോര്‍പറേഷന്‍ ചെയര്‍മാന്‍ ആയിരിക്കേണ്ട ആളല്ല. ആനയുളള തറവാട്ടുകാരനാണ്, നായര്‍ മാടമ്പിയാണ്: മന്ത്രിസഭാ തീരുമാനത്തെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍


ജില്ല കളക്ടര്‍ അമിത് മീണയുമായി വിദ്യാര്‍ത്ഥികള്‍ ഒരു മണിക്കൂറോളം ചര്‍ച്ചചെയ്തു. ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും വിശദമായി തന്നെ കളക്ടറെ അറിയിച്ചു. ചര്‍ച്ചയക്ക് ശേഷം ആരോഗ്യമന്ത്രിയുമായും കളക്ടര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍ ധരിപ്പിച്ച പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാമെന്നും വാക്കാലും പിന്നീട് എഴുതിയും കളക്ടര്‍ ഉറപ്പു ന്ല്‍കിയെങ്കിലും വിദ്യാര്‍ത്ഥികള്‍ സമരം പിന്‍വലിക്കാന്‍ തയ്യാറാകാതെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ആരോഗ്യ മന്ത്രിയില്‍ നിന്നും നേരിട്ട് ഉറപ്പു കിട്ടിയാലേ സമരം പിന്‍വലിക്കൂ എന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

We use cookies to give you the best possible experience. Learn more