ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ച മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവുമായി ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ കൂടിക്കാഴ്ച നടത്തുന്നു.
പാക് സബ് ജയിലില്‍ വെച്ചാണ് കൂടിക്കാഴ്ചയെന്ന് പാക്കിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യാന്തര നീതിന്യായകോടതി വധശിക്ഷ പുനപരിശോധിച്ച് മാസങ്ങള്‍ക്കു ശേഷമാണ് കുല്‍ഭൂഷനെ കാണാന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിക്ക് അനുമതി ലഭിച്ചത്.
‘ഇന്ത്യന്‍ ചാര്‍ജ് ഡി’ പ്രതിരോധമേധാവി ഗൗരവ് ആലുവാലിയയാണ് കുല്‍ഭൂഷല്‍ ജാധവുമായി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ സുഖമമായ സാഹചര്യങ്ങള്‍ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ ഇന്ത്യന്‍ സംഘം പ്രതികരിച്ചിരുന്നു.
ഇന്ത്യക്ക് സന്ദര്‍ശനാനുമതി നല്‍കിയ വിവരം പാക് വിദേശ മന്ത്രാലയം ഞായറാഴ്ച്ചയാണ് പുറത്തുവിട്ടത്. 2017 ഏപ്രിലിലാണ് പാക്കിസ്ഥാന്‍ സൈനിക കോടതി 49 കാരനായ കുല്‍ഭൂഷന് വധശിക്ഷ വിധിച്ചത്.
പാക്കിസ്ഥാന്‍ വിദേശമന്ത്രാലയം കഴിഞ്ഞമാസം ഇന്ത്യക്ക് സന്ദര്‍ശനാനുമതി നല്‍കിയിരുന്നെങ്കിലും ഇരുരാജ്യങ്ങളും അംഗീകരിക്കാത്ത ഘട്ടത്തില്‍ സന്ദര്‍ശനം മുടങ്ങുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ജൂലായ് 17 നാണ് കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്രനീതിന്യായ കോടതി തടഞ്ഞത്. കുല്‍ഭൂഷണെ പാക് സൈനികകോടതി ചാരപ്രവര്‍ത്തനമാരോപിച്ച് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി.
2017 ലാണ് ബലൂചിസ്ഥാനില്‍വച്ച് ചാരവൃത്തിയും ഭീകരപ്രവര്‍ത്തനവും നടത്തിയെന്ന് ആരോപിച്ച് പാകിസ്താന്‍ കുല്‍ഭൂഷനെതിരെ വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് പാക് ജയിലില്‍ കഴിയുകയാണ് ഇദ്ദേഹം. തുടര്‍ന്ന് ഇന്ത്യ വിധിക്കെതിരെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.