| Saturday, 16th January 2016, 4:11 pm

തെരുവില്‍ ഒരു മയക്കം; സ്ത്രീകള്‍ക്കു നേരെയുള്ള അധിക്രമങ്ങള്‍ക്കെതിരെ വേറിട്ടൊരു സമരമുഖം

ഡൂള്‍ന്യൂസ് ഡെസ്‌ക്

“എനിക്ക് “മീറ്റ് ടു സ്ലീപ്പ്” ആവശ്യമുണ്ട്. കാരം മൂന്നുവര്‍ഷത്തിനിടെ എന്റെ സുരക്ഷയെന്ന ഭയമില്ലാതെ എനിക്ക് പൊതുയിടത്തില്‍ നില്‍ക്കാനാവുന്നില്ല.” ഗ്രൂപ്പ് അംഗം അവാനി ടാണ്ടന്‍ വിയേറ പറഞ്ഞു. “മറ്റാര്‍ക്കുമുളളതുപോലെ എനിക്കും ഈ നഗരത്തില്‍ അവകാശമുണ്ട്. അതെനിക്കു പിടിച്ചെടുക്കേണ്ടതുണ്ട്. ” അവര്‍ അവരുടെ ബ്ലോഗില്‍ കുറിക്കുന്നു.



നഗരവുമായി ബന്ധപ്പെട്ട് നമ്മുടെ മനസില്‍ ആഴ്ന്നു കിടക്കുന്ന ഭീതി മനോഭാവം മാറ്റുകയെന്നതാണ് ബ്ലാങ്ക് നോയിസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


ന്യൂദല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഒരു സംഘം ആക്ടിവിസ്റ്റുകള്‍ പൊതുയിടങ്ങളില്‍ പ്രതിഷേധിക്കുകയാണ്. അതിനായി അവര്‍ തെരഞ്ഞെടുത്ത ആയുധമെന്താണെന്നോ? “മയക്കം”

ബ്ലാങ്ക് നോയിസ് അംഗങ്ങളാണ് “മീറ്റ് ടു സ്ലീപ്പ്” എന്ന പേരില്‍ ഈ പ്രതിഷേധ പരിപാടി ആരംഭിച്ചത്. 2014 നവംബര്‍ മുതലാണ് ഈ പ്രതിഷേധം ആരംഭിച്ചത്.

പബ്ലിക് പാര്‍ക്കുകള്‍ പോലുള്ള ഇടങ്ങളില്‍ ഉറങ്ങിക്കൊണ്ടാണ് ഇവരുടെ സമരം. പുതപ്പും, സ്‌നാക്‌സും കൊതുകുതിരിയുമൊക്കെയായി ഇവര്‍ പാര്‍ക്കുകളില്‍ ഒത്തുകൂടും.

ജനുവരി 16ന് ശനിയാഴ്ചയും ഇവരുടെ സമരം നടക്കുന്നുണ്ട്. മുംബൈ, ബംഗളുരു, ദല്‍ഹി എന്നീ പ്രമുഖ നഗരങ്ങളിലാണ് ഇന്ന് (16.01.2016) പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.

നഗരവുമായി ബന്ധപ്പെട്ട് നമ്മുടെ മനസില്‍ ആഴ്ന്നു കിടക്കുന്ന ഭീതി മനോഭാവം മാറ്റുകയെന്നതാണ് ബ്ലാങ്ക് നോയിസ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇവരുടെ ഫേസ്ബുക്ക് പേജില്‍ ഇവന്റിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

“എനിക്ക് “മീറ്റ് ടു സ്ലീപ്പ്” ആവശ്യമുണ്ട്. കാരം മൂന്നുവര്‍ഷത്തിനിടെ എന്റെ സുരക്ഷയെന്ന ഭയമില്ലാതെ എനിക്ക് പൊതുയിടത്തില്‍ നില്‍ക്കാനാവുന്നില്ല.” ഗ്രൂപ്പ് അംഗം അവാനി ടാണ്ടന്‍ വിയേറ പറഞ്ഞു. “മറ്റാര്‍ക്കുമുളളതുപോലെ എനിക്കും ഈ നഗരത്തില്‍ അവകാശമുണ്ട്. അതെനിക്കു പിടിച്ചെടുക്കേണ്ടതുണ്ട്. ” അവര്‍ അവരുടെ ബ്ലോഗില്‍ കുറിക്കുന്നു.

മീറ്റ് ടു സ്ലീപ്പിനെക്കുറിച്ച് ചില കാര്യങ്ങള്‍ കൂടി

2014 നവംബറില്‍ ബംഗളുരുവിലെ കബ്ബോന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചതാണ് ആദ്യത്തെ പ്രതിഷേധ പരിപാടി.

അതിനുശേഷം ജയ്പൂര്‍, പൂനെ, മുംബൈ, ബംഗളുരു എന്നിവിടങ്ങളിലായി 11ഓളം കൂട്ടായ്മകള്‍ നടന്നു.

ഫേസ്ബുക്കിലെ ബ്ലാങ്ക് നോയിസസിന്റെ ബ്ലോഗിലൂടെയാണ് ഈ കാമ്പെയ്ന്‍ പ്രഖ്യാപിക്കുന്നത്.

“പബ്ലിക് പാര്‍ക്കുകളില്‍ മയങ്ങിക്കൊണ്ട് പൊതുയിടങ്ങളുമായുള്ള ഭീതിനിറഞ്ഞ ബന്ധം മാറ്റാനായി സ്ത്രീകള്‍, പെണ്‍കുട്ടികള്‍, മറ്റുവ്യക്തിത്വങ്ങള്‍ എന്നിവര്‍ക്കുള്ള ആഹ്വനമാണിത്. നമ്മള്‍ ഭയത്തെ ചോദ്യം ചെയ്യാന്‍ വേണ്ടിയാണിത് ചെയ്യുന്നത്. അതുവഴി വിശ്വാസത്തിന്റെ സംവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നു.” ബ്ലാങ്ക് നോയിസിന്റെ ജാസ്മീന്‍ പതേജ പറയുന്നു.

ഇന്നത്തെ കൂട്ടായ്മ 2.30മുതല്‍ 5.30 മുംബൈയിലെ ഹിരനന്ദനി ഗാര്‍ഡന്‍സിലാണ് നടക്കുന്നത്.



We use cookies to give you the best possible experience. Learn more