ന്യൂദല്‍ഹി: ബാബറി മസ്ജിദ് തര്‍ക്കഭൂമി കേസ് സുപ്രീം കോടതിയുടെ പരിഗണനക്കെത്തുന്നത് ഇന്നാണ്. അപ്പീല്‍ സമര്‍പ്പിച്ച് ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വാദം കേള്‍ക്കല്‍ തുടങ്ങുന്നത്.
എന്നാല്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രധാനപ്പെട്ട ജോലികള്‍ കഴിഞ്ഞ 20 വര്‍ഷമായി ചെയ്യുന്നത് മൂന്ന് മുസ്‌ലീങ്ങളാണ്. ശ്രീരാമ വിഗ്രഹത്തിന് ധരിപ്പിക്കാനുള്ള വസ്ത്രം തുന്നുന്നതും ദീപാലങ്കാരം നടത്തുന്നതും ക്ഷേത്രത്തിലെ സംരക്ഷണ ജോലി ചെയ്യുന്നതും ഇവര്‍ തന്നെ.
38 കാരനായ വെല്‍ഡര്‍ അബ്ദുള്‍ വാഹിദാണ് ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല വഹിക്കുന്നത്. 250 രൂപയാണ് ഇദ്ദേഹത്തിന്റെ ദിവസക്കൂലി. ക്ഷേത്ര സുരക്ഷയ്ക്ക് ആവശ്യമായ വേലികള്‍ നിര്‍മ്മിച്ച് നല്‍കിയത് ഇദ്ദേഹമാണ്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലികള്‍ക്ക് പി.ഡബ്ല്യൂ.ഡി ആശ്രയിക്കുന്നതും ഇദ്ദേഹത്തെ തന്നെയാണ്.
Dont Miss ‘മൈ നെയിം ഈസ് ഖാന്‍’ അതിനെന്താ; പേരിലെ മതം ചികഞ്ഞ സംഘപരിവാര്‍ അനുകൂലികള്‍ക്ക് മറുപടിയുമായി ഖുഷ്ബു
പിതാവില്‍ നിന്നും ഇലക്ട്രിക് ജോലികള്‍ പഠിച്ച് പണിക്കിറങ്ങിയ ഇദ്ദേഹം 1994 മുതല്‍ ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നുണ്ട് താന്‍ ഒരു ഇന്ത്യാക്കാരനാണെന്നും ഹിന്ദുക്കള്‍ തന്റെ സഹോദരങ്ങളാണെന്നുമാണ് വാഹിദ് പറയുന്നത്.
സാദിഖ് അലിയാണ് മറ്റൊരാള്‍. രാമക്ഷേത്ര വിഗ്രഹത്തിന് വസ്ത്രങ്ങള്‍ തുന്നുന്നത് ഇദ്ദേഹമാണ്. “ദൈവം എല്ലാവര്‍ക്കും ഒന്നേയുള്ളൂ.” എന്നാണ് ഇതേ കുറിച്ച് അലി പറയുന്നത്. ക്ഷേത്രം അതോറിറ്റി തന്നെയാണ് രാമവിഗ്രഹത്തിലെ വസ്ത്രങ്ങള്‍ തുന്നുന്ന ജോലി സാദിഖ് അലിയെ ഏല്‍പ്പിച്ചത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് താന്‍ അത് ചെയ്യുന്നതെന്ന് അലി പറയുന്നു.
കഴിഞ്ഞ 50 വര്‍ഷമായി ഞാനും എന്റെ കുടുംബവും തയ്യല്‍ ജോലി ചെയ്ത് ജീവിക്കുകയാണ്. ഹിന്ദുക്കള്‍ക്ക് വേണ്ടിയും മുസ്‌ലീങ്ങള്‍ക്കും പള്ളിവികാരിമാര്‍ക്ക് വേണ്ടിയും വസ്ത്രങ്ങള്‍ തുന്നാറുണ്ട്. രാമചന്ദ്രദാസ് പരമഹംസിന്റെ കാലം മുതല്‍ ഇപ്പോഴത്തെ തലവന്‍ ഹന്‍മാന്‍ഹറി ക്ഷേത്രത്തിലെ കനക ഭവന്‍സ് രമേഷ് ദാസ് വരെയുള്ളവര്‍ക്ക് ജോലികള്‍ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും സംതൃപ്തി തോന്നുന്നത് രാം ലല്ലയ്ക്ക് വേണ്ടിയുള്ള വസ്ത്രങ്ങള്‍ തയ്ച്ചു കൊടുക്കുമ്പോഴാണെന്നാണ് അലി പറയുന്നു.
മറ്റൊരാള്‍ അലിയുടെ കൂട്ടുകാരനായ മെഹ്ബൂബ്. 1995 ല്‍ രാംജന്മഭൂമിയിലെ സമൂഹ അടുക്കളയിലേക്ക് സീതാ കുണ്ടില്‍ നിന്നും കുഴല്‍ക്കിണര്‍ കുഴിച്ചതും ത്രീഫേസ് മോട്ടര്‍ പിടിപ്പിച്ചതും മെഹ്ബൂബായിരുന്നു. അന്നു മുതല്‍ രാമക്ഷേത്രം വരുന്ന ഈ നഗരത്തിലെ മിക്ക ക്ഷേത്രങ്ങളിലും വൈദ്യുതിജോലികള്‍ ചെയ്തു വരുന്നത് മെഹ്ബൂബാണ്.
കഴിഞ്ഞ ഇരുപത് വര്‍ഷമായിട്ട് ഇവര്‍ മൂന്ന് പേരും ക്ഷേത്രത്തിലെ പ്രധാന ജീവനക്കാരാണ്. സ്വന്തം ജോലി ആത്മാര്‍ത്ഥതയോടെ അഭിമാനത്തോടെ അതിലേറെ അഭിമാനത്തോടെ ചെയ്തുതീര്‍ക്കുന്നവര്‍.