കൊല്‍ക്കത്ത: ത്രിപുര തെരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്.
ത്രിപുരയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ അഞ്ചംഗങ്ങളുള്ള പഞ്ച പാണ്ഡവ ടീമിനെ തൃണമൂല്‍ തയ്യാറാക്കിയതായാണ് വിവരം.
പഞ്ച പാണ്ഡവ ടീമില്‍ നിയമ മന്ത്രി മൊളോയ് ഖട്ടക്, വിദ്യാഭ്യാസ മന്ത്രി ബാര്‍ത്യോ ബസു, ഐ.എന്‍.ടി.യു.സി ബംഗാള്‍ പ്രസിഡന്റ് ശതോബ്രത ഭട്ടാചാര്യ, മുന്‍ എം.എല്‍.എ സമീര്‍ ചക്രബര്‍ത്തി എന്നിവരുണ്ട്.
തുടര്‍ച്ചയായി ത്രിപുര സന്ദര്‍ശിക്കുകയും അവിടെ സംഘടന വികസിപ്പിക്കുകയും ചെയ്യാനുള്ള ചുമതലകളാണ് ഇവര്‍ക്കുള്ളത്.
നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തനപദ്ധതികള്‍ തയ്യാറാക്കാന്‍ പോയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ സംഘത്തെ തൃപുരയിലെ ഹോട്ടലില്‍ പൊലീസ് തടഞ്ഞുവെച്ചിരുന്നു.
ത്രിപുരയിലെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതികരണത്തിലും തൃണമൂലിന് കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണയും കണ്ട് ബി.ജെ.പി. പരിഭ്രാന്തരായിരിക്കുകയാണ് എന്നാണ് സംഭവത്തില്‍ അന്ന് തൃണമൂല്‍ പ്രതികരിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Meet Mamata’s ‘Panch Pandav’ on Mission Tripura