| Sunday, 1st September 2019, 12:29 pm

സാ​ഹ​സി​ക​ർ​ക്ക് എ​ന്നും പ്രി​യം മീ​ശ​പ്പു​ലി​മ​ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ​ച്ച​പ്പ​ണി​ഞ്ഞ ഇ​ടു​ക്കി​യു​ടെ മാ​റി​ല്‍ പ്ര​കൃ​തി​യൊ​ന്നാ​കെ വി​രു​ന്നെ​ത്തി​യ ഒ​രി​ട​മു​ണ്ട്. സാ​ഹ​സ​സ​ഞ്ചാ​രി​ക​ളു​ടെ സ്വ​പ്ന​ഭൂ​മി​യാ​ണി​വി​ടം. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ല്‍ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ര​ണ്ടാ​മ​ത്തെ കൊ​ടു​മു​ടി. ഉ​യ​രം 2634 മീ​റ്റ​ര്‍ (8661 അ​ടി).

ദു​ല്‍ഖ​ര്‍ സ​ല്‍മാ​ന്‍ നാ​യ​ക​നാ​യ ചാ​ര്‍ളി എ​ന്ന സി​നി​മ​യാ​ണ് ഇ​വി​ടം യു​വ​തീ​യു​വാ​ക്ക​ള്‍ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. അ​തോ​ടെ മീ​ശ​പ്പു​ലി​മ​ല പ​ല​രു​ടെ​യും മ​ന​സ്സി​ല്‍ കു​ടി​യേ​റി. അ​തി​നു​മു​മ്പ് ഈ ​വ​ഴി തേ​ടി​യെ​ത്തി​യി​രു​ന്ന​ത് നാ​മ​മാ​ത്ര​മാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യി​രു​ന്നു.

ഇ​വി​ടം അ​തി​സാ​ഹ​സി​ക കേ​ന്ദ്ര​മ​ല്ലെ​ന്ന​താ​ണ് ഏ​റെ പ്ര​ത്യേ​ക​ത. യു​വ​തി​ക​ള്‍ ഈ ​മ​ല ക​യ​റു​ന്ന​ത് അ​തി​നാ​ലാ​ണ്. കു​ളു​ക്കു​മ​ല, എ​ല്ല​പ്പെ​ട്ടി, അ​രു​വി​ക്കാ​ട്, സൈ​ല​ന്‍റ് വാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ഇ​വി​ടെ​യെ​ത്താം. മൂ​ന്നാ​ര്‍ വ​ഴി സെ​ല​ന്‍റ്വാ​ലി​യി​ലും സൂ​ര്യ​നെ​ല്ലി വ​ഴി കു​ളു​ക്കു​മ​ല​യി​ലും എ​ത്താം. ഈ ​ര​ണ്ടു വ​ഴി​ക​ളാ​ണ് യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന​ത്. സൂ​ര്യ​നെ​ല്ലി​യി​ല്‍നി​ന്ന് കൊ​ളു​ക്കു​മ​ല​യി​ലെ​ത്താ​ന്‍ ജീ​പ്പ് സ​ര്‍വീ​സാ​ണ് ആ​ശ്ര​യം. ഹാ​രി​സ​ണ്‍ മ​ല​യാ​ളം തേ​യി​ല​ത്തോ​ട്ട​ത്തി​ലൂ​ടെ​യു​ള്ള 12 കി​ലോ​മീ​റ്റ​ര്‍ ജീ​പ്പ് യാ​ത്ര​യും സാ​ഹ​സി​കം ത​ന്നെ. ഇ​വി​ടെ നി​ന്നും മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ന​ട​ന്നാ​ല്‍ മീ​ശ​പ്പു​ലി​മ​ല​യു​ടെ താ​ഴെ​യെ​ത്താം. പി​ന്നീ​ട് ആ​രം​ഭി​ക്കു​ക​യാ​യി മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ദൈ​ര്‍ഘ്യ​മു​ള്ള മ​ല​ക​യ​റ്റം. മ​ല​മു​ക​ളി​ല്‍ പ്ര​കൃ​തി ഒ​രു​ക്കി​യി​രി​ക്കു​ന്ന വി​ഭ​വ​ങ്ങ​ള്‍ പ​റ​ഞ്ഞാ​ലും എ​ഴു​തി​യാ​ലും പൂ​ര്‍ണ​മാ​കി​ല്ല. കൊ​ളു​ക്കു​മ​ല​യി​ലെ​ത്തി​യാ​ല്‍ ഒ​രു വ​ശം ത​മി​ഴ്നാ​ടും മ​റു​വ​ശം കേ​ര​ള​വു​മാ​ണ്. കൊ​ടൈ​ക്ക​നാ​ലും കു​റു​ങ്ങി​ണി ഗ്രാ​മ​വും തേ​യി​ല​ക്കാ​ടും സൂ​ര്യ​നെ​ല്ലി​യും അ​ത്യ​പൂ​ര്‍വ​മാ​യ ദൃ​ശ്യ​വി​രു​ന്നു​ക​ളും കൊ​ളു​ക്കു​മ​ല സ​മ്മാ​നി​ക്കു​ന്നു. കേ​ര​ള​ത്തെ​യും ത​മി​ഴ്നാ​ടി​നെ​യും വേ​ര്‍തി​രി​ക്കു​ന്ന സ​ര്‍വേ​ക്ക​ല്ലും ഇ​വി​ടെ കാ​ണാം. ത​മി​ഴ്നാ​ടി​ന്‍റെ തേ​നി ജി​ല്ല​യാ​ണ് ഒ​രു ഭാ​ഗ​ത്ത്.

മീ​ശ​പ്പു​ലി​മ​ല ക​യ​റ്റം ഹൃ​ദ്യ​മാ​കു​ന്ന​ത് പ്ര​കൃ​തി തീ​ര്‍ത്തി​രി​ക്കു​ന്ന മ​നോ​ഹാ​രി​ത​യി​ലാ​ണ്. മ​ഞ്ഞും മ​ഴ​യും മാ​റി​മാ​റി​യെ​ത്തു​ന്ന കാ​ലാ​വ​സ്ഥ. മ​ല​യി​ലെ​ത്തി​യാ​ല്‍ മൂ​ന്നാ​റി​ന്‍റെ സാ​മീ​പ്യ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക. ഒ​രു ഭാ​ഗ​ത്താ​യി മാ​ട്ടു​പ്പെ​ട്ടി​യും ടോ​പ്പ് സ്റ്റേ​ഷ​നും മ​റ്റൊ​രി​ട​ത്താ​യി ആ​ന​യി​റ​ങ്ങ​ല്‍ ഡാ​മും പ​രി​സ​ര​വും സൂ​ര്യ​നെ​ല്ലി​യും ഭൂ​മി​യെ പ​ച്ച​പ്പ​ണി​യി​ച്ച് ക​ണ്ണെ​ത്താ​ദൂ​ര​ത്താ​യി പ​ര​ന്നു​കി​ട​ക്കു​ന്ന തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും സ​ഞ്ചാ​രി​ക​ളു​ടെ മ​നം നി​റ​യ്ക്കു​ന്നു.

വി​ദൂ​ര​മെ​ങ്കി​ലും മ​ഞ്ഞു​മൂ​ടി​യ മ​ല​നി​ര​ക​ള്‍ കൈ​യെ​ത്തും ദൂ​ര​ത്ത് എ​ന്ന​തു​പോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്നു. മ​ല​നി​ര​ക​ളെ പൊ​ടു​ന്ന​നെ ആ​കാ​ശ​വ​ര്‍ണ​മാ​ക്കു​ന്ന പ്ര​കൃ​തി​യു​ടെ വി​രു​ന്ന് ഒ​രു​ക്കു​ന്ന അ​നു​ഭൂ​തി വ​ര്‍ണ്ണ​നാ​തീ​തം. മ​ല​ക​യ​റ്റ​ത്തി​ന് സ​ഹാ​യ​മാ​യി മ​ല​നി​ര​ക​ള്‍ നി​റ​യെ പു​ല്ലു​മു​ണ്ട്. മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നും കാ​ല്‍ വ​ഴു​തു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ഇ​ത് ഉ​പ​ക​രി​ക്കു​ന്നു. ആ​കാ​ശ​ത്തി​ന്‍റെ അ​ടു​ത്ത് മേ​ഘ​ങ്ങ​ളെ തൊ​ട്ടു സാ​ഹ​സി​ക​മാ​യ ഒ​രു സ​ഞ്ചാ​ര​മാ​ണ് മീ​ശ​പു​ലി​മ​യി​ലേ​ക്കു​ള്ള ക​യ​റ്റം. ടോ​പ് സ്റ്റേ​ഷ​ൻ, ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്ക്, ആ​ന​യി​റ​ങ്ക​ൽ ഡാം ​എ​ന്നി​ങ്ങ​നെ മീ​ശ​പു​ലി​മ​ല​യി​ൽ നി​ന്നു​ള്ള കാ​ഴ്ച​ക​ൾ ഏ​റെ​യാ​ണ്.

We use cookies to give you the best possible experience. Learn more