| Saturday, 28th December 2019, 11:51 am

'ഇവിടെ നില്‍ക്കരുത്, പാക്കിസ്ഥാനിലേക്ക് പോ'; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരോട് ആക്രോശിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മീററ്റ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മീററ്റിലെ പ്രദേശവാസികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് യു.പിയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍.

പ്രതിഷേധക്കാരെല്ലാം പാക്കിസ്ഥാനിലേക്ക് പോയിക്കോളണമെന്ന് ആക്രോശിച്ച് നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടക്കുകയായിരുന്നു പൊലീസ്. ഡിസംബര്‍ 20 നായിരുന്നു സംഭവം. യു.പിയില്‍ അന്ന് നടന്ന പൊലീസ് വെടിവെപ്പില്‍ നാല് പേരാണ് കൊല്ലപ്പെട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങള്‍ക്ക് എവിടേക്കാണ് പോകേണ്ടത്, ഞാന്‍ ഞാന്‍ വഴി കാണിച്ചുതരാം. ലിസാരി ഗേറ്റില്‍ നിന്നും പകര്‍ത്തിയ വീഡിയോയില്‍ സിറ്റി എസ്.പി അഖിലേഷ് സിംഗ് ആദ്യം പറയുന്നത് ഇങ്ങനെയായിരുന്നു.

കറുപ്പും മഞ്ഞയും നിറമുള്ള ബാന്റുകള്‍ കെട്ടി പ്രതിഷേധിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇവിടെ നില്‍ക്കരുത്, പാക്കിസ്ഥാനിലേക്ക് പോകൂ. നിങ്ങള്‍ ഇവിടുന്ന് ഭക്ഷണം കഴിക്കുന്നു എന്നിട്ട് മറ്റൊരു സ്ഥലത്തെ പ്രശംസിക്കുന്നു. ഈ രീതി എനിക്ക് ഇപ്പോള്‍ പരിചയമായിക്കഴിഞ്ഞു. ഒരു തവണ കൂടി ഞാന്‍ നിങ്ങളെ ഓര്‍മ്മിക്കുകയാണ് നിങ്ങളുടെ മുത്തശിമാരുടെ എടുത്ത് നിങ്ങളെ എത്തിക്കാന്‍ എനിക്കാവും- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ പ്രതിഷേധക്കാര്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് തങ്ങള്‍ക്കും അങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വീഡിയോ വൈറലായതിന് പിന്നാലെ നല്‍കിയ വിശദീകരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more