മീററ്റ്: കോര്‍പ്പറേഷനില്‍ നടന്ന പരിപാടിക്ക് മുന്‍പായി വന്ദേമാതരം പാടാന്‍ തയ്യാറാതിരുന്ന മുസ്‌ലീം കൗണ്‍സിലര്‍മാരോട് മീറ്റിങ്ങുകളില്‍ പങ്കെടുക്കരുതെന്ന താക്കീതുമായി മീററ്റ് മേയര്‍ ഹരികാന്ത് അലുവാലിയ.
ബി.ജെ.പി നേതാവുകൂടിയായ മേയറാണ് ഇത്തരമൊരു തീരുമാനം എടുത്തത്. 90 പേര്‍ പങ്കെടുത്ത പരിപാടിയില്‍ മുസ്‌ലീം കൗണ്‍സിലര്‍മാര്‍ വന്ദേമാതരം പാടിയിരുന്നില്ല.
തുടര്‍ന്നായിരുന്നു ഇനി വരുന്ന യോഗത്തില്‍ ഇവരെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് കാണിച്ച് മേയര്‍ നോട്ടീസ് പുറത്തിറക്കിയത്. അതേസമയം മേയറുടെ നടപടിക്കെതിരെ മറ്റ് കൗണ്‍സിലര്‍മാരും രംഗത്തെത്തി.
വന്ദേമാതരം ചൊല്ലാത്തവരെ വേദിയില്‍ പ്രവേശിപ്പിക്കില്ലെന്നായിരുന്നു മേയറുടെ ഭീഷണി. ഇത്തരമൊരു തീരുമാനം മേയര്‍ അടിച്ചേല്‍പ്പിക്കുയായിരുന്നു. അതുകൊണ്ട് തന്നെ അത് നിരസിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
Dontമലയാളം പരീക്ഷയില്‍ ഇംഗ്ലീഷ് ചോദ്യം; തെറ്റായ വാര്‍ത്ത നല്‍കി വെട്ടിലായി മലയാള മനോരമ
ആരും നിര്‍ബന്ധിച്ച് ചെയ്യിക്കേണ്ടതല്ല ഇത്തരം കാര്യങ്ങളെന്ന് അഫ്‌സല് സൈഫിയെന്ന കൗണ്‍സിലര്‍ പറയുന്നു. 90 കൗണ്‍സര്‍മാരില്‍ 18 പേര്‍ മുസ്‌ലീം വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതില്‍ ചിലര്‍ക്ക് മാത്രമാണ് വന്ദേമാതരം പാടുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നത് എന്നാണ് മേയര്‍ പറയുന്നത്. അവര്‍ അത് ബഹിഷ്‌ക്കരിക്കുമെന്ന് ആദ്യമേ ആഹ്വാനം ചെയ്തിരുന്നു. ഇവര്‍ സമാജ് വാദി പാര്‍ട്ടിയില്‍പ്പെട്ടവരാണെന്നും മേയര്‍ ആരോപിക്കുന്നു.
അതേസമയം തങ്ങള്‍ക്ക് വന്ദേമാതരം പാടുന്നതില്‍ ബുദ്ധിമുട്ടുണ്ടായിട്ടല്ലെന്നും മറിച്ച് അത് പാടിയില്ലെങ്കില്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്ന മേയറുടെ ഭീഷണിയെയാണ് തങ്ങള്‍ ചോദ്യം ചെയ്തതെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നു.