അജിത് പൂജപ്പുരയാണ് ഈ ചിത്രത്തിന്റെ സംവിധാനം. മണ്‍പാത്രങ്ങള്‍ പൊട്ടിക്കുന്ന മത്സരങ്ങളിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്ന ഒരു സാങ്കല്‍പ്പിക ഗ്രാമമാണ് ഈ സിനിമയുടെ പശ്ചാത്തലം. ഒരു അധ്യാപികയുടെ വേഷത്തിലാണ് മീരാനന്ദന്‍ എത്തുന്നത്.
” ഈഗ്രാമത്തില്‍ ഒരു നദിയുണ്ട്. അത് നിറഞ്ഞ് കവിയുമ്പോള്‍ ഗ്രാമത്തിലുള്ളവര്‍ക്കാര്‍ക്കും അക്കരെ കടക്കാനാവില്ല. ഗുരുകുല സമ്പ്രദായത്തില്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപികയാണ് മീരാനന്ദന്‍. കുട്ടികളുടെ വിദ്യാഭ്യാസം തടസമില്ലാതെ നോക്കുന്നതും ഈ അധ്യാപികയാണ്.” ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞു.
ദുബൈയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന മീര ഒരു വര്‍ഷത്തോളമായി സിനിമകളൊന്നും ചെയ്തിട്ടില്ല. “മൈലാഞ്ചി മൊഞ്ചുള്ള വീട്” എന്ന ചിത്രത്തിലാണ് മീര അവസാനമായി അഭിനയിച്ചത്.
ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഏറെ ഇന്‍ട്രസ്റ്റിങ് ആയി തോന്നിയതുകൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ തയ്യാറായതെന്ന്. തിരിച്ചുവരവിനെ കുറിച്ചുള്ള കാരണം ആരാഞ്ഞപ്പോള്‍ മീരനന്ദന്‍ പറഞ്ഞു. ” മാത്രവുമല്ല ഇത് നരേയ്‌നിന്റെ തിരിച്ചുവരവ് കൂടിയാണ് ഇങ്ങനെ ഒരു ടീമിനൊപ്പം ജോലി ചെയ്യുന്നത് നല്ലതായിരിക്കും.” വലിയൊരു ഇടവേളയ്ക്ക് ശേഷം മീരാനന്ദന്‍ നായികാവേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
മാര്‍ച്ചിലാണ് ചിത്രീകരണം ആരംഭിക്കുകയെന്ന് മീരപറഞ്ഞു. പാലാക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മുകേഷ്, സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, എന്നിവരും ഈ ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്.