'എന്റെ വസ്ത്രത്തിന്റെ നീളമളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല' ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാവില്ലെന്ന് മീര നന്ദന്‍
Malayalam Cinema
'എന്റെ വസ്ത്രത്തിന്റെ നീളമളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല' ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാവില്ലെന്ന് മീര നന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2019, 7:10 pm

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തനിക്ക് ഇഷ്ടമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നതെന്നും നടി മീര നന്ദന്‍. തന്റെ വസ്ത്രത്തിന്റെ നീളമളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാവില്ലെന്നും മീര പറഞ്ഞു മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മീരയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്‍സ്റ്റഗ്രാമില്‍ മീര പോസ്റ്റ് ചെയ്ത ചിത്രങ്ങളെ കുറിച്ച് ചിലര്‍ വിമര്‍ശനമുന്നയിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മീര.

പണ്ടൊക്കെ പുറത്ത് പോവുമ്പോള്‍ ആളുകള്‍ വന്ന് പറയാറുള്ളത് സിനിമയിലൊക്കെ കാണാറുണ്ടെന്നാണ്. ചാനലിലെ പ്രോഗാം നന്നാവുന്നുണ്ടെന്നും പറയാറുണ്ട്. ഇപ്പോള്‍ എല്ലാവരും പറയുന്നത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടുവെന്നാണ്. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ ചര്‍ച്ചയായി മാറി. രണ്ട് ദിവസം കഴിഞ്ഞാണ് ആ കാര്യമെല്ലാം അറിയുന്നത്. ആ ഫോട്ടോകള്‍ തന്റെ മാതാപിതാക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. അവര്‍ നെഗറ്റീവൊന്നും പറഞ്ഞില്ലെന്നും മീര പറഞ്ഞു.

അതിന് ശേഷമാണ് താന്‍ പോസ്റ്റ് ചെയ്തത്. താന്‍ നോക്കുമ്പോള്‍ ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ തന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്. താനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുവന്നത്. അതിന് നീളം കുറവാണെന്ന് തനിക്ക് തോന്നിയിട്ടില്ല. വാര്‍ത്തകള്‍ കണ്ട് തന്റെ അമ്മാമ വിളിച്ചിരുന്നു.
”എന്റെ മീര എന്താണിത്, ദുബായിലായിട്ടും ആള്‍ക്കാര്‍ക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്” എന്ന് ചോദിച്ചു. അപ്പോള്‍ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് തോന്നിയതെന്നും മീര പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു പാട് മോശം കമന്റുകള്‍ ചിത്രത്തിന് വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുത്തിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ലെന്ന് മനസിലായില്ലെന്നും മീര പറഞ്ഞു.