നടന്‍ സൂര്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടിയും മോഡലുമായ മീര മിഥുന്‍. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലാണ് സൂര്യയുടെയും കുടുംബത്തിന്റെയും ജോലിയെന്നാണ് ആരോപണം. കേരളത്തില്‍ ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ സൂര്യയ്ക്കും പങ്കുണ്ടെന്നും അവര്‍ ആരോപിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ നടന്‍ രജനികാന്തിനെതിരെയും ഇവര്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. തനിക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ രജനികാന്ത് പറഞ്ഞുപരത്തിയെന്നായിരുന്നു ആരോപണം.
സമാനമായി വിജയ്‌ക്കെതിരെയും മീര ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വിജയ് തന്റെ ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലൂടെ തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നായിരുന്നു പരാതി. ഇത് തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നും മീര പറയുന്നു.
As long as you keep secrets & suppress information,you are fundamentally at war with yourself. The critical issue is allowing yourself to know what you know.That takes an enormous amount of courage.#KollywoodMafia #nepotisminKollywood #IAMPURE @nakkheeranweb @News18TamilNadu pic.twitter.com/QquNksfq7Y
— Meera Mitun (@meera_mitun) August 1, 2020
നേരത്തെ നടി തൃഷയ്‌ക്കെതിരെ മീര ഉന്നയിച്ച ആരോപണങ്ങളും വിവാദമായിരുന്നു, സിനിമയില്‍ തനിക്ക് വരുന്ന അവസരങ്ങള്‍ ഓരോന്നായി തൃഷ തട്ടിത്തെറിപ്പിക്കുന്നുവെന്നായിരുന്നു മീര പറഞ്ഞത്.
അതേസമയം സൂര്യയ്ക്കും വിജയിക്കുമെതിരെ ആരോപണങ്ങളുന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇരുതാരങ്ങളുടെയും ആരാധകര്‍ മീരയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണിപ്പോള്‍. സാമൂഹിക മാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ നല്‍കുന്നത്.
ഈ പശ്ചാത്തലത്തില്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണക്കാര്‍ സൂര്യയും വിജയും ആണെന്നാണ് മീര പറയുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ