| Thursday, 5th November 2020, 8:46 pm

'ഇവര്‍ക്കെങ്ങനെ ദേവിയെ അവതരിപ്പിക്കാന്‍ പറ്റും? ഇത് അപമാനം'; നയന്‍താരക്കെതിരെ വിവാദ പരാമര്‍ശവുമായി മീര മിഥുന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരക്കെതിരെ വിവാദപരാമര്‍ശവുമായി ബിഗ് ബോസ് തമിഴ് സീസണ്‍ 3 മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുന്‍. നയന്‍താരയുടെ പുതിയ ചിത്രമായ മുക്കുത്തി അമ്മനുമായി ബന്ധപ്പെട്ടാണ് മീരയുടെ പരാമര്‍ശം.

മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വെച്ച നയന്‍താരയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും നയന്‍താര ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപമാനകരമാണെന്നും മീര മിഥുന്‍ ട്വീറ്റ് ചെയ്തു.

‘ അവര്‍ക്ക് ( നയന്‍താരയ്ക്ക്) അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല,’ മീര മിഥുന്‍ ട്വീറ്റ് ചെയ്തു.

ട്വീറ്റിനു പിന്നാലെ നയന്‍താര ആരാധകര്‍ മീര മിഥുനിനെതിരെ രംഗത്തെത്തി. സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നുമാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ബിഗ് ബോസ് തമിഴ് സീസണ്‍ മൂന്നിലെ മത്സരാര്‍ത്ഥിയായിരുന്ന മീര മിഥുന്‍ നേരത്തെ തമിഴിലെ പല താരങ്ങള്‍ക്കെതിരെയും സമാന ആരോപണങ്ങള്‍ നടത്തിയിട്ടുണ്ട്. നടി തൃഷ തന്റെ ഫാഷന്‍ സ്റ്റൈല്‍ കോപ്പിയടിക്കുകയാണെന്നും ഇനി ആവര്‍ത്തിക്കരുതെന്നും നേരത്തെ ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുകൂടാതെ നടന്‍ വിജയും സൂര്യയും തമിഴ് സിനമാമേഖലയില്‍ സ്വജനപക്ഷപാതം കാണിക്കുകയാണെന്നും മീര മിഥുന്‍ ആരോപിച്ചിരുന്നു.

 ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Meera Mithun against Nayanthara

Latest Stories

We use cookies to give you the best possible experience. Learn more