ചുരുങ്ങിയ കാലങ്ങൾക്കിടയിൽ മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് വലിയ പ്രേക്ഷക സ്വീകാര്യത നേടിയ നടിയാണ് മീര ജാസ്മിൻ.
ചുരുങ്ങിയ കാലങ്ങൾക്കിടയിൽ മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് വലിയ പ്രേക്ഷക സ്വീകാര്യത നേടിയ നടിയാണ് മീര ജാസ്മിൻ.
കരിയറിന്റെ തുടക്കകാലത്ത് തന്നെ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്ത നടിയാണ് മീര. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഉർവശിയും മീര ജാസ്മിനും പ്രധാന വേഷങ്ങളിലെത്തി വലിയ വിജയമായ ചിത്രമായിരുന്നു അച്ചുവിന്റെ അമ്മ.
അച്ചുവിന്റെ അമ്മ സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന ദിവസം ഓർക്കുകയാണ് മീര ജാസ്മിൻ. സിനിമ കഴിയുമ്പോൾ തനിക്ക് ഒരുപാട് വിഷമം തോന്നിയെന്നും ഒരു കുടുംബത്തെ പോലെയായിരുന്നു ലൊക്കേഷനിൽ എല്ലാവരുമെന്നും മീര പറയുന്നു.
ഒരുപാട് പ്രയാസപ്പെട്ടാണ് സത്യൻ അന്തിക്കാട് സെറ്റിൽ നിന്ന് തന്നെ പറഞ്ഞു വിട്ടതെന്നും മീര മാതൃഭൂമിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
‘അച്ചുവിന്റെ അമ്മ കഴിഞ്ഞ് സത്യനങ്കിൾ ഒരുപാട് ബുദ്ധിമുട്ടിയാണ് എന്നോട് പാക്കപ്പ് പറഞ്ഞത്. ഞാൻ ആ ഷൂട്ടിങ് സെറ്റിൽ ഒരു ചെറിയ കുട്ടിയെ പോലെയായിരുന്നു. അന്ന് അത്രയല്ലേ പ്രായമുള്ളൂ. ഞങ്ങൾ എൻജോയ് ചെയ്ത് ആടിപാടി ചെയ്ത സിനിമയാണത്.
ഞങ്ങൾ എല്ലാവരും ഒരു കുടുംബം പോലെ ആയിരുന്നു. എന്നെ എല്ലാവരും കൂടെ കൊണ്ട് നടക്കുകയായിരുന്നു. പാക്കപ്പ് ആവാൻ ഒരാഴ്ച്ചയുള്ളപ്പോൾ തൊട്ട് ഞാൻ സത്യനങ്കിളിനോട് ചോദിക്കുന്നുണ്ട്, അങ്കിളേ ഇനി 5 ദിവസമേ ഉള്ളോ? നാല് ദിവസമേ ഉള്ളോ എന്നൊക്കെ. സത്യനങ്കിളിനറിയാമായിരുന്നു ഈ പോക്ക് എങ്ങോട്ടാണെന്ന്.
ലാസ്റ്റ് ഡേ പാക്കപ്പ് ആവുന്ന സമയത്ത് എന്നെ വിഷമിപ്പിക്കാതിരിക്കാൻ സത്യനങ്കിൾ പറഞ്ഞു, നമുക്ക് അടുത്ത സിനിമ ചെയ്യേണ്ടേ മീര, നമുക്ക് അടുത്ത സിനിമയിൽ കാണാമെന്ന്. എന്നെ സങ്കടപ്പെടുത്താതിരിക്കാൻ പറഞ്ഞതാണ്. എന്നെ അങ്ങനെയാണ് ആ ലൊക്കേഷനിൽ നിന്ന് പറഞ്ഞ് വിട്ടത്.
ചില സെറ്റുകളിൽ നിന്ന് പോവുമ്പോൾ നമുക്കൊരു വിഷമം ഉണ്ടാവും. കാരണം ഒരു കുടുംബം പോലെ നിന്ന് ഒരു സിനിമ കഴിയുമ്പോൾ വിഷമം തോന്നും,’മീര ജാസ്മിൻ പറയുന്നു.
Content Highlight: Meera Jasmine Talk About Achuvinte Amma Movie