മാര്‍ച്ച് 10ന് തിയേറ്ററുകളിലെത്തിയ എതിര്‍ക്കും തുനിന്തവന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സൂരരൈ പോട്ര്, ജയ് ഭീം പോലെയുള്ള കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് ശേഷം ആരാധകരെ കൂടി പരിഗണിച്ച് ചെയ്ത കൊമേഷ്യല്‍ സിനിമയായ എതിര്‍ക്കും തുനിന്തവന്‍ തൃപ്തിപ്പെടുത്തി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് നടി മീര ജാസ്മിനും രംഗത്തെത്തിയിരിക്കുകയാണ്. ‘എതിര്‍ക്കും തുനിന്തവന്‍- കംപ്ലീറ്റ് കൊമേഷ്യല്‍ പാക്കേജ്, സൂര്യ- മാന്‍ ഓഫ് മാസ്, പ്രിയപ്പെട്ട പാണ്ഡിരാജ് ആശംസകള്‍’ എന്നാണ് മീര ട്വിറ്ററില്‍ കുറിച്ചത്.
സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിലൂടെ ആറു വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തില്‍ നായികയായി എത്താന്‍ ഒരുങ്ങുകയാണ് മീര ജാസ്മിന്‍. ജയറാമാണ് ചിത്രത്തില്‍ നായകന്‍.
അതേസമയം സൂരരൈ പോട്ര്, ജയ് ഭീം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വന്ന സൂര്യയുടെ കൊമേഷ്യല്‍ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നതാണ്.
#EtharkkumThunindhavan – complete commercial package 🔥@Suriya_offl Man of mass 🥰@pandiraj_dir 👏 Best Wishes team #ET
— Meera Jasmine (@MeeraaJasmine) March 10, 2022
പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ‘എതര്‍ക്കും തുനിന്തവന്‍’ ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ എന്നവിയാണ് പാണ്ടിരാജിന്റെ മുന്‍ചിത്രങ്ങള്‍.
വിനയ് റായ്, സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം. എസ്. ഭാസ്‌കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര്‍ രത്‌നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.
Content Highlight: meera jasmine appreciate ethirkkum thuninthavan