| Saturday, 26th November 2016, 7:20 pm

ലിംഗഛേദം ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ വേണം; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ മീരാ ജാസ്മിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇരയനുഭവിച്ച വേദന പ്രതിയും അറിഞ്ഞു തന്നെ വേണം ശിക്ഷ വിധിക്കാനെന്ന് മീര പറഞ്ഞു. ആ വേദന അറിഞ്ഞാല്‍ പിന്നെ ഒരാളും പെണ്ണിനെ ഉപദ്രവിക്കാന്‍ തയാറാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 


കൊച്ചി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ അതിശക്തമായി പ്രതികരിച്ച് നടി മീര ജാസ്മിന്‍. സൗമ്യ, ജിഷ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ലിംഗഛേദം ഉള്‍പ്പെടെയുള്ള കടുത്ത ശിക്ഷകള്‍ പ്രതികള്‍ക്കു നല്‍കണമെന്ന് മീരാ ജാസ്മിന്‍ പറഞ്ഞു.

ഇരയനുഭവിച്ച വേദന പ്രതിയും അറിഞ്ഞു തന്നെ വേണം ശിക്ഷ വിധിക്കാനെന്ന് മീര പറഞ്ഞു. ആ വേദന അറിഞ്ഞാല്‍ പിന്നെ ഒരാളും പെണ്ണിനെ ഉപദ്രവിക്കാന്‍ തയാറാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


പത്തു കല്‍പനകള്‍ എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മീരയുടെ പ്രതികരണം. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി, ചിത്രത്തിലെ നായകന്‍ അനൂപ് മേനോന്‍, നടി ഋതിക തുടങ്ങിയവരും കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ജിഷ കേസ് പ്രതി അമീറിനെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായാണു തന്റെ കാത്തിരിപ്പെന്നു ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. കേസ് കോടതിയില്‍ നീണ്ടു പോവുകയാണ്. തന്റെ മകളെ കൊല്ലാന്‍ അയാള്‍ക്ക് ഏതാനും നിമിഷങ്ങള്‍ മതിയായിരുന്നു. എന്നാല്‍ കോടതി നടപടി എന്നു തീരുമെന്നറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


2000 രൂപയുടെ വ്യാജനോട്ടുമായി ഹൈദരാബാദില്‍ ആറു പേര്‍ അറസ്റ്റില്‍


കോടതിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്നതിനാല്‍ എന്താണ് നടക്കുന്നതെന്നു നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തനിക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും രാജേശ്വരി പറഞ്ഞു. പ്രതി അമീര്‍ ഇപ്പോള്‍ താനല്ല പ്രതിയെന്നാണു പറയുന്നത്. ഡി.എന്‍.എ പരിശോധനയില്‍ ആവശ്യത്തിനു തെളിവുകള്‍ ലഭിച്ചതിനാല്‍ പ്രതി പറയുന്നതു കോടതി വിശ്വസിക്കരുതെന്നും അവര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more