| Tuesday, 26th December 2023, 9:16 am

'എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റില്ലായിരുന്നു; എന്നാൽ ഇപ്പോൾ അങ്ങനെയല്ല; വരുന്നത് വരുന്നിടത്ത് കാണും എന്ന രീതിയാണ്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലൊരിടം നേടിയ നടിയാണ് മീര ജാസ്മിൻ. രസതന്ത്രം ,കസ്തൂരിമാൻ, സ്വപ്നകൂട്, ഗ്രാമഫോൺ, വിനോദയാത്ര, തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ആറ് വർഷം സിനിമയിൽ നിന്നും ഒരിടവേള എടുത്തിരുന്നു. ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വന്നത്.

തന്റെ പഴയ സ്വഭാവത്തെക്കുറിച്ച് മലയാള മനോരമയോട് പങ്കുവെക്കുകയായിരുന്നു താരം. പണ്ട് തനിക്ക് നല്ല ദേഷ്യം ഉണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ അങ്ങനെയെല്ലെന്നും മീര ജാസ്മിൻ പറഞ്ഞു.

‘പണ്ട് എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റില്ലായിരുന്നു ഇപ്പോൾ അങ്ങനെയല്ല ലൈഫ് സ്റ്റൈൽ മാറിയത് കൊണ്ടാകും എക്സസൈസ് ചെയ്യും. അതിനെല്ലാം ടൈം കണ്ടെത്താൻ തുടങ്ങി. ഞാനൊന്നും പ്ലാൻ ചെയ്യാറില്ല ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നു. വരുന്നത് വരുന്നിടത്ത് കാണും എന്ന രീതിയാണ് എനിക്കിഷ്ടം,’ മീര ജാസ്മിൻ പറയുന്നു.

മലയാളത്തിൽ എന്ന പോലെ തമിഴിലും തെലുങ്കിലും താരം സജീവമായിരുന്നു. ടി.വി. ചന്ദ്രൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ അഭിനയത്തിന് മീര ജാസ്മിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയുണ്ടായി.

മീര ജാസ്മിനും നരേനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എം. പത്മകുമാർ സംവിധാനം ചെയ്ത ക്വീൻ എലിസബത്ത്. ചിത്രം ഈ മാസം 29ന് തിയേറ്ററുകളിലെത്തും. ഈ ചിത്രത്തില്‍ ശ്വേത മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രഞ്ജി പണിക്കര്‍, ജോണി ആന്റണി, മല്ലികാ സുകുമാരന്‍, ജൂഡ് ആന്തണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Meera jasmine about her old character

Latest Stories

We use cookies to give you the best possible experience. Learn more