മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്.
അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്. ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് മീര ജാസ്മിൻ.
ജീവിതത്തിൽ ചില സമയങ്ങളിൽ മൗനം വേണമെന്ന് പറയുകയാണ് മീര ജാസ്മിൻ. ഇപ്പോൾ തന്റെ ജീവിതം പൂർണമായി സ്വന്തം നിയന്ത്രണത്തിലാണെന്നും അത് വളരെ പ്രധാനമാണെന്നും മീര പറയുന്നു. മകൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ്. ഇൻസ്റ്റാഗ്രാം അകൗണ്ട് തുടങ്ങുന്നതെന്നും മീര പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ജീവിതത്തിൽ ചില സമയങ്ങളിൽ നമുക്ക് മൗനം വേണം. എൻ്റെ ജീവിതം ഇപ്പോൾ നിശ്ചയിക്കുന്നത് ഞാനാണ്. എൻ്റെ ജീവിതം പൂർണമായും എൻ്റെ നിയന്ത്രണത്തിലാണ് എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ അനുഭവം. നമ്മൾ നമ്മളായിരിക്കാൻ ഇത്തരം അവസ്ഥകൾ വളരെ പ്രധാനമാണ്.
സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്ന ഒരാളായിരുന്നില്ല ഞാൻ. ‘മകൾ’ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഞാൻ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങുന്നത്. ഇപ്പോൾ അതിലൂടെ പ്രേക്ഷകരുടെ സ്നേഹം ഇൻസ്റ്റൻ്റ് ആയി കിട്ടുന്നു.
എന്നുകരുതി അത് മാത്രമാണ് എനിക്കുള്ള സന്തോഷത്തിന്റെ വഴി എന്ന് അർത്ഥമില്ല. ചില നേരത്ത് മൗനവും അതിന് ശേഷം ചില നേരത്ത് സംസാരവുമൊക്കെ ജീവിതത്തിന്റെ അർത്ഥങ്ങൾ നിശ്ചയിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ്,’മീര ജാസ്മിൻ പറയുന്നു.
Content Highlight: Meera jasmin Talk About Her Instagram Account