| Thursday, 5th September 2024, 6:33 pm

ആ കഥാപാത്രം എന്റെ ഇമേജിനെ ബാധിക്കുമെന്ന പേടിയില്ലായിരുന്നു: മീര ജാസ്മിൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കത്തിൽ തന്നെ ലോഹിതദാസ്, കമൽ, സത്യൻ അന്തിക്കാട് തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട്.

അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കിയ താരം പിന്നീട് തന്റെ സിനിമ കരിയറിൽ ഒരു ഇടവേള എടുത്തിരുന്നു. ശേഷം സത്യൻ അന്തിക്കാടിനെ സംവിധാനത്തിൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചുവന്നത്.

അച്ചുവിന്റെ അമ്മയിൽ മകളുടെ വേഷത്തിൽ അഭിനയിച്ച് പിന്നീട് മകൾ എന്ന ചിത്രത്തിൽ അമ്മയായി വേഷമിട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് മീര ജാസ്മിൻ. സത്യൻ അന്തിക്കാട് ഒരു സിനിമയിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ തനിക്ക് പേടി തോന്നാറില്ലെന്നും അമ്മയായി അഭിനയിക്കുമ്പോൾ അത് തന്റെ ഇമേജിനെ ബാധിക്കുമോയെന്ന പേടി തനിക്ക് ഇല്ലായിരുന്നുവെന്നും മീര ജാസ്മിൻ പറയുന്നു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു താരം.

‘സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ സിനിമയായിരുന്നു മകൾ എന്നതുതന്നെയായിരുന്നു പ്രധാന ഘടകം. സത്യനങ്കിൾ വിളിച്ചതുകൊണ്ട് സിനിമയിലേക്കുള്ള തിരിച്ചുവരവിൽ എനിക്ക് ഒരിക്കലും പേടി തോന്നിയിരുന്നില്ല.

മകളുടെ അമ്മയായി അഭിനയിക്കുന്നത് ഇമേജിനെ ബാധിക്കുമെന്നൊന്നും തോന്നിയിട്ടേയില്ല. കാരണം സത്യനങ്കിൾ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളുടെ കരുത്തും ആഴവും എനിക്ക് വിശ്വാസമുള്ള കാര്യമാണ്.

അതുകൊണ്ടുതന്നെ മകൾ എന്ന സിനിമയിൽ ജൂലിയറ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറെ സന്തോഷത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ്. ഒരു പ്ലസ് ടു കുട്ടിയുടെ അമ്മ എന്ന വേഷത്തെ പ്രേക്ഷകർ സ്വീകരിച്ചപ്പോൾ എന്റെ തീരുമാനം ശരിയായിരുന്നെന്നും ബോധ്യപ്പെട്ടു,’മീര ജാസ്മിൻ പറയുന്നു.

Content highlight: Meera Jasmin Talk About Her Character In Makal Movie

Latest Stories

We use cookies to give you the best possible experience. Learn more