ചുരുങ്ങിയ കാലങ്ങൾക്കിടയിൽ മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് വലിയ പ്രേക്ഷക സ്വീകാര്യത നേടിയ നടിയാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കകാലത്ത് തന്നെ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്ത നടിയാണ് മീര.
ചുരുങ്ങിയ കാലങ്ങൾക്കിടയിൽ മലയാള സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് വലിയ പ്രേക്ഷക സ്വീകാര്യത നേടിയ നടിയാണ് മീര ജാസ്മിൻ. കരിയറിന്റെ തുടക്കകാലത്ത് തന്നെ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്ത നടിയാണ് മീര.
അഭിനയത്തിലൂടെ ദേശീയ – സംസ്ഥാന പുരസ്കാരങ്ങളടക്കം കരസ്ഥമാക്കാൻ മീരയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു സമയത്ത് തന്റെ സിനിമ കരിയറിൽ ഒരു ഇടവേളയെടുത്ത മീര വീണ്ടും മലയാള സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. വി.കെ.പ്രകാശിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പാലും പഴവുമാണ് അവസാനമിറങ്ങിയ മീരയുടെ സിനിമ.
മീര ജാസ്മിൻ തന്നെ ഏറെ സ്വാധീനിച്ച സിനിമയെ കുറിച്ച് പറയുകയാണ്. ലോക പ്രശസ്തമായ ഹോളിവുഡ് സിനിമ ഫോറസ്റ്റ് ഗംമ്പ് തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് മീര പറയുന്നത്. ടോം ഹാങ്ക്സ് തന്റെ ഇഷ്ട്ട നടൻ ആണെന്നും പല പ്രതിസന്ധി ഘട്ടത്തിലും ഫോറെസ്റ്റ് ഗംമ്പിലെ ടോം ഹാങ്ക്സിനെയാണ് താൻ ഓർക്കാറുള്ളതെന്നും മീര കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു മീര ജാസ്മിൻ.
‘ടോം ഹാങ്ക്സിന്റെ പേര് പറയുമ്പോൾ തന്നെ എന്റെ നെഞ്ചൊന്ന് ഇടിച്ചു. അദ്ദേഹത്തിന്റെ ഫോറസ്റ്റ് ഗംമ്പ് എന്ന മൂവി എന്നെ വല്ലാതെ സ്വാധീനിച്ച ഒരു സിനിമയാണ്. ഇപ്പോഴും അങ്ങനെയാണ്. നമ്മൾ ഈ പ്രതിസന്ധി ഘട്ടം എന്നൊക്കെ പറയില്ലേ.
അത് ചിലപ്പോൾ ചില ദിവസങ്ങളായിരിക്കാം അല്ലെങ്കിൽ ചില നിമിഷങ്ങൾ ആയിരിക്കാം ആ സമയത്തൊക്കെ ഈ ഫിലിമിലെ ടോം ഹാങ്ക്സിനെ ആണ് എനിക്ക് ഓർമ വരുക.
അപ്പോൾ എനിക്കും ഫൈറ്റ് ചെയ്യാൻ തോന്നും. പ്രശ്നങ്ങളെ പൊരുതി തോൽപ്പിക്കാൻ ശ്രമിക്കും. എന്നെ ഭയങ്കരമായിട്ട് ഹെൽപ് ചെയ്തിട്ടുള്ള സിനിമയാണ് ഫോറെസ്റ്റ് ഗംമ്പ്,’ മീര ജാസ്മിൻ പറയുന്നു.
റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കോമഡി-ഡ്രാമ ചിത്രമാണ് ഫോറസ്റ്റ് ഗംമ്പ്. വിൻസ്റ്റൺ ഗ്രൂമിൻ്റെ 1986 ലെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ ടോം ഹാങ്ക്സ്, റോബിൻ റൈറ്റ് , ഗാരി ഗിനിസ് തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. ലാൽ സിംഗ് ഛദ്ദ എന്ന പേരിൽ ആമിർഖാനെ നായകനാക്കി ചിത്രം ഈയിടെ ഹിന്ദിയിൽ റീമേക്ക് ചെയ്തിരുന്നു. എന്ന ഈ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
Content Highlight: Meera Jasmin About Tom Hank’s Performance In Foresst Gumb