മീനത്തില്‍ താലികെട്ട്, ചന്ദമാമ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിനു ലഭിച്ച നായികയായിരുന്നു തേജാലി ഘനേക്കര്‍.
മലയാളിയല്ലെങ്കിലും മലയാളിത്തമുള്ള തേജാലിയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എന്നാല്‍ ഈ സിനിമകള്‍ക്കു ശേഷം തേജാലിയെ മലയാളത്തില്‍ പിന്നീടു കണ്ടില്ല. സിനിമയില്‍ നിന്നു മാറിനിന്നതിനെ കുറിച്ചു മനസുതുറക്കുകയാണു തേജാലി.
സത്യത്തില്‍ താന്‍ സിനിമ ഉപേക്ഷിച്ചുപോകുകയായിരുന്നില്ലെന്നും പഠിത്തത്തിനായി മുംബെയിലേക്കു തിരിച്ചുപോരുകയായിരുന്നെന്നും തേജാലി പറയുന്നു. തനിക്ക് സിനിമ ഇപ്പോഴും ഇഷ്ടമാണെന്നും മലയാളത്തില്‍ നിന്നും ഏതെങ്കിലും ഓഫര്‍ വരികയാണെങ്കില്‍ സ്വീകരിക്കുമെന്നും തേജാലി പറയുന്നു.
”സത്യത്തില്‍ ഞാന്‍ സിനിമ ഉപേക്ഷിച്ചു പോവുകയായിരുന്നില്ല. ചന്ദാമാമ കഴിഞ്ഞതും ഞാന്‍ തിരികെ മുംബൈയിലെത്തുകയായിരുന്നു. ഞാന്‍ അപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവിടെ വന്നതും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിക്കു ശ്രമിച്ചു. ശ്രമിച്ചു നോക്കുന്നതില്‍ എന്താണ് തെറ്റ് എന്ന അച്ഛന്റെ വാക്കുകളാണ് പോകാന്‍ പ്രേരിപ്പിച്ചത്.
എന്റേത് ഒരു മിഡില്‍ ക്ലാസ് ഫാമിലിയാണ്. അതുകൊണ്ടാകാം അങ്ങനെ ചിന്തിച്ചത്. അങ്ങനെ ജോലി ചെയ്തു. ഇതിനിടെ കല്യാണം കഴിക്കുകയും സിംഗപ്പൂരിലേക്ക് വരികയും ചെയ്തു.
മാസ് കമ്യൂണിക്കേഷനില്‍ മാസ്റ്റേഴ്സ് എടുത്തു. മകള്‍ക്ക് ജന്മം നല്‍കി. അങ്ങനെ ഒന്നിന് പിറകെ ഒന്നായി തിരക്കുകളായിപ്പോയി. ആ സമയത്ത് ഇന്നതു ചെയ്യണമെന്ന് പ്ലാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഞാന്‍ കരുതുന്നത് ഇതാകാം വിധി എന്നാണ്. എനിക്കു സിനിമ ഇപ്പോഴും ഇഷ്ടമാണ്.
മലയാളവും തമിഴും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ ആറു മാസത്തിനിടെ എല്ലാ ദിവസവും എപ്പോഴാണ് തിരികെ വരുന്നതെന്ന ചോദ്യം കേള്‍ക്കാറുണ്ട്. ഇപ്പോള്‍ പുറത്തു പോകുമ്പോള്‍ ദക്ഷിണേന്ത്യക്കാര്‍ ചിലര്‍ തിരിച്ചറിയാറുണ്ട് പക്ഷെ അവര്‍ക്ക് ഉറപ്പില്ല, ചിലരൊക്കെ നേരിട്ടു വന്നു ചോദിക്കും,” തേജാലി പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Meenathil Thalikettu Actress Tejali Ghanekar about her cinema career