Entertainment
മമ്മൂക്കയുടെ ആ പുതിയ സിനിമയില്‍ ഞാനുമുണ്ട്; ഓഡിഷന്‍ വീഡിയോ കണ്ട് അദ്ദേഹം ഓക്കെ പറഞ്ഞതും കിളിപോയി: മീനാക്ഷി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 13, 01:24 pm
Sunday, 13th October 2024, 6:54 pm

ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ എത്തിയ സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്സ്’. ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകന്മാരായത് പുതുമുഖങ്ങളായിരുന്നു.

സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, അമിത് മോഹന്‍, സാഫ് ബോയ്, അനുരാജ് ഒ.ബി. ഉള്‍പ്പെടെയുള്ള ഒരു കൂട്ടം സോഷ്യല്‍ മീഡിയ താരങ്ങളാണ് പ്രധാനവേഷത്തില്‍ എത്തിയത്. സിനിമയില്‍ മായയെന്ന കഥാപാത്രമായി എത്തിയത് മീനാക്ഷി ഉണ്ണികൃഷ്ണനായിരുന്നു.

വരാനിരിക്കുന്ന ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള സിനിമയായ ‘ഡൊമിനിക്കി’ല്‍ മീനാക്ഷിയും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയാണ് ഈ സിനിമയിലെ നായകന്‍. ഇപ്പോള്‍ വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് മീനാക്ഷി.

‘ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള സിനിമയായ ‘ഡൊമിനിക്കി’ല്‍ ഞാനുമുണ്ട്. മമ്മൂക്കയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലേക്കുള്ള കോള്‍ വന്നപ്പോള്‍ മുതല്‍ എന്റെയുള്ളില്‍ ‘വിണ്ണെതാണ്ടി വരുവായ’ ബി.ജി.എം ഓടിത്തുടങ്ങിയിരുന്നു. ഗൗതം സാറിന്റെ വലിയ ഫാനാണ് ഞാന്‍.

ഓഡിഷന്‍ വീഡിയോ കണ്ടിട്ട് മമ്മൂക്കയും ഗൗതം സാറും ഓക്കെ പറഞ്ഞു എന്നറിഞ്ഞപ്പോഴേ എന്റെ കിളിയൊക്കെ പോയിരുന്നു. അവരെപ്പോലുള്ള ലെജന്‍ഡ്സിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്. ഭാഗ്യമല്ലേ. ഗൗതം സാര്‍ വളരെ ഫ്രണ്ട്‌ലിയാണ്. എന്താണു വേണ്ടതെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു തരും. അതുഫോളോ ചെയ്താല്‍ സംഗതി അടിപൊളിയാകും,’ മീനാക്ഷി പറയുന്നു.

Content Highlight: Meenakshi Unnikrishnan Talks About A Movie With Mammootty