നായികാ നായകൻ എന്ന മഴവിൽ മനോരമയുടെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. തുടർന്ന് മഴവിൽ മനോരമയുടെ തന്നെ ഉടൻ പണം എന്ന റിയാലിറ്റി ഷോയുടെ അവതാരികയായും മീനാക്ഷി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. മാലിക്കിൽ ഫഹദിന്റെ മകളായി അഭിനയിച്ചതിലൂടെ സിനിമയിലും താരം സജീവമായി. താരം മുഴുനീള കഥാപാത്രം അവതരിപ്പിച്ച ചിത്രമാണ് ഷറഫുദ്ധീൻ നായകനായ തോൽവി എഫ്.സി.
തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ എയർഹോസ്റ്റസ് ആയി മീനാക്ഷി ചെറുപ്പകാലത്ത് തന്നെ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നു. തന്റെ പഠന ജീവിതത്തെ കുറിച്ച് മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് മീനാക്ഷി. തന്റെ ചെറുപ്രായത്തിൽ അധ്വാനിക്കാൻ തുടങ്ങിയിരുന്നെന്നും ഒരു വർഷമാണ് കോളേജിൽ ലൈഫ് കിട്ടിയതെന്നും മീനാക്ഷി പറഞ്ഞു.
വിദ്യാഭ്യാസം വളരെ പ്രാധാന്യമായ കാര്യമാണെന്നും എന്നാൽ തനിക്ക് ജോലിയിലൂടെ വലിയ എക്സ്പോഷർ കിട്ടിയെന്നും മീനാക്ഷി പറയുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞതിനുശേഷം ഒരു ഡിപ്ലോമ അല്ലാതെ വേറെ ഒരു ഡിഗ്രി കോളിഫിക്കേഷൻ തനിക്കില്ലെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. ആ പ്രായത്തിൽ തന്റെ കുടുംബത്തെ നോക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മീനാക്ഷി പറഞ്ഞു.
‘ഞാനെന്റെ ചെറിയ പ്രായത്തിൽ തന്നെ അധ്വാനിക്കാൻ തുടങ്ങിയിരുന്നു. എനിക്കൊരു വർഷം മാത്രമാണ് കോളേജ് ലൈഫ് കിട്ടിയത്. പ്ലസ് ടു കഴിഞ്ഞതിനുശേഷം ഒരു ഡിപ്ലോമ അല്ലാതെ വേറെ ഒരു ഡിഗ്രി കോളിഫിക്കേഷൻ എനിക്കില്ല. വിദ്യാഭ്യാസം വളരെ പ്രാധാന്യമുള്ളതാണ്. എന്നാലും എനിക്ക് അതിനു മേലെ ഒരു എക്സ്പോഷർ ജോലിയിലൂടെ കിട്ടി എന്നാണ് തോന്നുന്നത്.
എന്റെ പത്തൊമ്പതാമത്തെ വയസ്സിൽ കുടുംബത്തെ നോക്കാൻ തുടങ്ങിയതിൽ എനിക്കൊരുപാട് സന്തോഷമുണ്ട് . എന്റെ പ്രായത്തിൽ എല്ലാവരും പഠിക്കുകയാണ്. എനിക്ക് ആ സമയത്ത് നല്ലൊരു ഫൈവ് ഡിജിറ്റ് സാലറി വെച്ച് കുടുംബത്തെ നോക്കാൻ കഴിഞ്ഞു. ആ സമയത്ത് എന്റെ അച്ഛൻ റിട്ടയേഡ് ആയിരുന്നു,’ മീനാക്ഷി പറഞ്ഞു.
Content Highlight: Meenakshi shares her educational qualification