സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരൊക്കെ ഫേസ്ബുക്ക് എടുത്തപ്പോഴും ഞാൻ തുടങ്ങിയില്ല, കാരണം..: മീനാക്ഷി രവീന്ദ്രൻ
Entertainment
സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരൊക്കെ ഫേസ്ബുക്ക് എടുത്തപ്പോഴും ഞാൻ തുടങ്ങിയില്ല, കാരണം..: മീനാക്ഷി രവീന്ദ്രൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd March 2024, 7:11 pm

അവതാരികയായി കരിയര്‍ ആരംഭിച്ച് മലയാള സിനിമയിലേക്കെത്തിയ നടിയാണ് മീനാക്ഷി രവീന്ദ്രന്‍. മഴവില്‍ മനോരമയിലെ ഉടന്‍ പണമെന്ന പരിപാടിയിലൂടെയാണ് മീനാക്ഷി അവതാരകയായി എത്തിയത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതന്‍ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ അഭിനയജീവിതം ആരംഭിച്ചു. മാലിക് എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ മകളായി അഭിനയിച്ചത് ശ്രദ്ധേയമായി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു ആണ് മീനാക്ഷിയുടെ പുതിയ ചിത്രം.

താൻ സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലെന്നാണ് മീനാക്ഷി പറയുന്നത്. തനിക്ക് ഫേസ്ബുക്ക് ഇല്ലെന്നും ആകെയുള്ളത് ഇൻസ്റ്റാഗ്രാം ആണെന്നും സിനിമയുടെ പ്രൊമോഷന് വേണ്ടി മാത്രമാണ് അത് ഉപയോഗിക്കാറെന്നും മീനാക്ഷി പറഞ്ഞു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ സോഷ്യൽ മീഡിയയിൽ അങ്ങനെ ആക്റ്റീവല്ല. എനിക്ക് ഫേസ്ബുക്കില്ല ആകെയുള്ളത് ഇൻസ്റ്റാഗ്രാമാണ്.

ഇൻസ്റ്റയിൽ ഞാൻ ഫോട്ടോസ് ഇടാറില്ല. സിനിമയുടെ പ്രൊമോഷൻ വരുമ്പോൾ മാത്രമേ ഞാൻ ഫോട്ടോസ് ഇടാറുള്ളൂ.

എന്റെ പേഴ്സണൽ ഫോട്ടോസ് ഇടയ്ക്ക് ഇടുന്നത് അതിനകത്ത് നിന്ന് ചിലപ്പോൾ വർക്ക്‌ വരുന്നത് കൊണ്ടാണ്. അതുകൊണ്ട് മാത്രമാണ് അങ്ങനെ വെച്ചത്. പണ്ടുമുതലേ അങ്ങനെയാണ്.

സ്കൂളിലൊക്കെ പഠിക്കുമ്പോൾ എന്റെ കൂട്ടുകാർക്കെല്ലാം ഫേസ്ബുക്ക്‌ അക്കൗണ്ട് ഉണ്ടായിരുന്നു. ഞാൻ എടുത്തിട്ടില്ല. അതിന്റെ പ്രധാന കാരണം എനിക്കതിനോട് താത്പര്യം ഇല്ലായിരുന്നു,’മീനാക്ഷി പറയുന്നു.

Content Highlight: Meenakshi Raveendran Says That He Is Not Active In Social Media