| Tuesday, 16th April 2024, 9:33 pm

സിനിമയിൽ നിന്നും ബ്രേക്ക് എടുക്കാനുള്ള കാരണം എന്താണ്? മറുപടിയുമായി മീനാക്ഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറച്ച് സിനിമകള്‍ കൊണ്ട് മലയാളികളുടെ മനംകവർന്ന നായികയാണ് മീനാക്ഷി. കാക്കകറുമ്പന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ താരം വെറും എട്ട് സിനിമകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചു. അപ്രതീക്ഷിതമായി മീനാക്ഷി സിനിമയില്‍ നിന്ന് ബ്രേക്കെടുത്തത് അന്നത്തെ കാലത്ത് വലിയ വാര്‍ത്തയായിരുന്നു.

താരത്തിന്റെ ബ്രെക്കിൽ ഒരുപാട് റൂമറുകളും വന്നിരുന്നു. ഇപ്പോൾ താൻ ബ്രേക്ക് എടുക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് മീനാക്ഷി. തന്റെ കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കാൻ ആഗ്രഹിച്ചതുകൊണ്ടാണ് താൻ ബ്രേക്ക് എടുത്തതെന്ന് താരം വ്യക്തമാക്കി. കുടുംബവും കരിയറും ഒരുമിച്ച് കൊടുപോകുന്നവരുണ്ടെന്നും അവരോട് ബഹുമാനമാണെന്നും മീനാക്ഷി പറഞ്ഞു.

താൻ ഒരിക്കലും ആരുടേയും നിർബന്ധത്തിന് ബ്രേക്ക് എടുത്തതല്ലെന്നും തന്റെ പങ്കാളി നല്ല സപ്പോർട്ട് ആണെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. തന്റേതായിട്ടുള്ള ലൈഫിന് വേണ്ടിയാണ് സിനിമയില്‍ നിന്ന് ബ്രേക്കെടുത്തതെന്നും പിന്നീട് അതോര്‍ത്ത് നഷ്ടബോധം തോന്നിയിട്ടില്ലെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. താനാണ് തനിക്ക് നിയന്ത്രണം വെച്ചതെന്നും കാരണം തന്റെ ആ സമയം കുടുംബത്തിന് കൊടുക്കണമെന്ന് ഉണ്ടായിരുന്നെന്നും മീനാക്ഷി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ജാങ്കോ സ്‌പേസ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് എന്റെ ഫാമിലി ലൈഫിന് ഇംപോർട്ടൻസ് കൊടുക്കണമായിരുന്നു. ഫാമിലിയും കരിയറുമൊക്കെ ഒരുമിച്ചു കൊണ്ടു പോകുന്നവരെ എനിക്ക് ബഹുമാനമാണ്. എനിക്കെന്റെ മനസും ആത്മാവും എല്ലാം ഒന്നിലേക്ക് തന്നെ കൊടുക്കണം. ട്രാവലിങ്ങും കാര്യങ്ങളും എല്ലാം ഞാൻ എൻജോയ് ചെയ്യുന്നുണ്ട്.

എന്റെ പാർട്ണർ ഒക്കെ എന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കും. എനിക്ക് എപ്പോൾ വേണമെങ്കിലും പോകാം. ഒരു റെസ്ട്രിക്ഷൻ ഇല്ലായിരുന്നു. ഞാൻ ആണ് റെസ്ട്രിക്ഷൻ വെച്ചത്. എനിക്ക് ആ സമയം എന്റെ ഫാമിലിക്ക് മാത്രം ഇംപോർട്ടൻസ് കൊടുക്കണം എന്നുണ്ടായിരുന്നു. ഞാൻ നല്ല ഹാപ്പിയാണ്. ഒരു റൂമറിന്റെയും ആവശ്യമില്ല. ഞാൻ എല്ലാത്തിലും ഓക്കെയാണ്. എജുക്കേഷന്റെ കാര്യത്തിൽ ഒന്നുമല്ല മാറി നിന്നത്. ഞാൻ പഠിച്ചിട്ടുണ്ട് എനിക്ക് എന്റെ ഫാമിലിക്ക് ഇംപോർട്ടൻസ് കൊടുക്കണമായിരുന്നു,’ മീനാക്ഷി പറഞ്ഞു.

Content Highlight: Meenakshi about why he stopped acting

We use cookies to give you the best possible experience. Learn more