|

അദ്ദേഹം കുറച്ച് സീരിയസാണ്; എനിക്ക് ആ നടനെ ഇപ്പോഴും പേടിയാണ്: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1982ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് മീന. 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് മീന ബാലതാരമായി മലയാളത്തില്‍ എത്തുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി മികച്ച സിനിമകളിലാണ് മീന ഇതുവരെ അഭിനയിച്ചിട്ടുള്ളത്. മലയാളത്തില്‍ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരോടൊപ്പവും കമല്‍ ഹാസന്‍, രജിനികാന്ത്, ചിരഞ്ജീവി എന്നീ സൂപ്പര്‍താരങ്ങളുടെ ഒപ്പവും അഭിനയിക്കാനുള്ള അവസരം മീനക്ക് ലഭിച്ചിരുന്നു.

ഇപ്പോള്‍ മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഹാസനെ കുറിച്ചും രജിനികാന്തിനെ കുറിച്ചും പറയുകയാണ് മീന. കമല്‍ ഹാസന്‍ കുറച്ച് സീരിയസാണെന്നും തനിക്ക് അദ്ദേഹത്തെ ഇപ്പോഴും പേടിയാണെന്നുമാണ് നടി പറയുന്നത്.

അദ്ദേഹമൊരു എന്‍സൈക്ലോപീഡിയ ആണെന്നും അഭിനയത്തിന് പുറമെ ടെക്‌നിക്കലായ അറിവും അദ്ദേഹത്തിനുണ്ടെന്നും മീന കൂട്ടിച്ചേര്‍ത്തു. രജിനികാന്ത് കുഞ്ഞുങ്ങളെ പോലെയാണെന്നും അദ്ദേഹത്തിന്റെ മകളായിട്ട് അഭിനയിച്ചിട്ടുണ്ടെങ്കിലും ഹീറോയിനായി അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നെന്നും നടി പറഞ്ഞു.

‘കമല്‍ സാര്‍ കുറച്ച് സീരിയസാണ്. എനിക്ക് അദ്ദേഹത്തെ ഇപ്പോഴും പേടിയാണ്. അദ്ദേഹമൊരു എന്‍സൈക്ലോപീഡിയയാണ്. അഭിനയത്തില്‍ മാത്രമല്ല ടെക്‌നിക്കലായാലും അദ്ദേഹത്തിന് നല്ല അറിവുണ്ട്. എന്ത് സബ്ജക്ട് വേണമെങ്കിലും അദ്ദേഹത്തിനോട് ചോദിക്കാം. അദ്ദേഹത്തിന്റെ കയ്യില്‍ എല്ലാത്തിനുമുള്ള മറുപടി ഉണ്ടാവും.

രജിനി സാര്‍ വളരെ സ്വീറ്റാണ്, കൊച്ചു കുഞ്ഞുങ്ങളെ പോലെയാണ്. അദ്ദേഹം വളരെ ഫണ്‍ ആയിട്ടുള്ള ആളാണ്. രജിനി സാറിന്റെ മകളായിട്ട് ഞാന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഹീറോയിനായി അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നു. അദ്ദേഹം വലിയ സ്റ്റാറല്ലേ. പക്ഷേ അദ്ദേഹം കുട്ടികളെപ്പോലെ തന്നെയാണ്. അദ്ദേഹത്തിന്റെ കൂടെയുള്ള ഷൂട്ടിങ് വളരെ രസകരമാണ്,’ മീന പറഞ്ഞു.

Content Highlight: Meena Talks About Kamal Haasan

Video Stories