| Thursday, 29th February 2024, 9:55 am

ഞങ്ങൾ ഒന്നിച്ച ചിത്രങ്ങളിൽ എനിക്കത്ര റോൾ കിട്ടിയിട്ടില്ല, അദ്ദേഹത്തോടൊപ്പം നല്ലൊരു പടത്തിന് കാത്തിരിക്കുകയാണ്: മീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് മീന. 1990ല്‍ നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ മീന 40 വര്‍ഷത്തോള്ളമായി വിവിധ ഭാഷകളിൽ സജീവമാണ്.

മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച നടിയാണ് മീന. മമ്മൂട്ടിയോടൊപ്പം ബാലതാരമായും, നായികയായും, അമ്മയായുമെല്ലാം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച മീന മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ്.

മമ്മൂട്ടിയോടൊപ്പം നല്ലൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹത്തെ കുറിച്ച് സംസാരിക്കാൻ അഭിമാനമുണ്ടെന്നും മീന പറയുന്നു. മമ്മൂട്ടി ഇപ്പോൾ ചെയ്യുന്ന സിനിമകൾ കാണുമ്പോൾ അത്ഭുതം തോന്നുമെന്നും മീന പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

മമ്മൂക്കയെ കുറിച്ച് പറയുമ്പോൾ എനിക്ക് ശരിക്കും അഭിമാനം തോന്നുകയാണ്. എനിക്കറിയുന്ന ഒരു ലെജൻഡാണ് അദ്ദേഹം, എന്റെ സുഹൃത്താണ്. എനിക്ക് ശരിക്കും അഭിമാനമുണ്ട്. എനിക്ക് മമ്മൂക്കയോടൊപ്പം തീർച്ചയായും വ്യത്യസ്തമായ ഒരു നല്ല പടം ചെയ്യണം.

എനിക്ക് വരുന്ന സിനിമകളെല്ലാം അദ്ദേഹത്തോടൊപ്പം വലിയ പ്രാധാന്യം ഇല്ലാത്ത സിനിമകളാണ്. നല്ല സിനിമകൾ വരണം. കാത്തിരിക്കുകയാണ്,’മീന പറയുന്നു.

എല്ലാ ഭാഷകളിലും താരങ്ങൾക്കൊപ്പം ബാലതാരമായും നായികയായും അഭിനയിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് താനെന്നും മീന പറയുഞ്ഞു. ബാലതാരമായി അഭിനയിച്ചവരോടൊപ്പം പിന്നീട് നായികയായി അഭിനയിക്കുമ്പോൾ കൺഫ്യൂഷൻ തോന്നുമായിരുന്നുവെന്നും പിന്നീട് അത് ഓക്കേയായെന്നും മീന കൂട്ടിച്ചേർത്തു.

‘എനിക്ക് ആ സിറ്റുവേഷൻ എല്ലാ ഭാഷയിലും കിട്ടിയിട്ടുണ്ട്. തമിഴിൽ രജിനിസാറോടൊപ്പം തെലുങ്കിൽ ബാലകൃഷ്ണയോടൊപ്പം മലയാളത്തിൽ സുരേഷ് ഗോപിയോടൊപ്പം. അങ്ങനെ മകളിൽ നിന്ന് നായികയായി ഇവരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. പക്ഷെ അത് ഓക്കെയായിരുന്നു.

ആദ്യം ചെറിയൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. എങ്ങനെ ചെയ്യണം, എന്ത് പറയണം, എന്ത് സംസാരിക്കണം പിന്നെ ഞാൻ അതിൽ ഓക്കേയായി. അവരൊക്കെ അതിനെ കുറിച്ച് സംസാരിക്കുമായിരുന്നു,’മീന പറയുന്നു.

Content Highlight: Meena talk About Mammootty

We use cookies to give you the best possible experience. Learn more