സിനിമകള്‍ എത്രത്തോളം നന്നായിരുന്നാലും ആദ്യത്തേതിന്റെ അത്ര നന്നായില്ലെന്ന റിവ്യൂകള്‍ താന്‍ കേട്ടിട്ടുണ്ടെന്ന് നടി മീന. ദൃശ്യം 2 ഇറങ്ങുന്നതിന് മുന്‍പ് തനിക്ക് അമിത പ്രതീക്ഷയില്ലെന്ന് പറയാനുള്ള കാരണവും അതുതന്നെയായിരുന്നെന്നും മീന കന്യക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ബാഹുബലിയുടെ ആദ്യഭാഗം നന്നായപ്പോള്‍ ആളുകള്‍ക്ക് രണ്ടാം ഭാഗത്തെക്കുറിച്ച് അമിതപ്രതീക്ഷയായിരുന്നു എന്നാല്‍ ആദ്യഭാഗത്തിന്റെയത്ര രണ്ടാം ഭാഗം നന്നായില്ലെന്ന് ചിലര്‍ പറഞ്ഞുകേട്ടുവെന്നും മീന പറഞ്ഞു.
ദൃശ്യം കുടുംബത്തില്‍ ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു ആളുകള്‍ക്കുണ്ടായിരുന്നതെന്നും അതുകൊണ്ടാണ് ദൃശ്യം 2 അവര്‍ കാത്തിരുന്നതെന്നും നടി പറഞ്ഞു.
മലയാളത്തില്‍ മോഹല്‍ലാല്‍ മീന ജോഡികള്‍ ഭാഗ്യജോഡികളാണെന്ന് പറയാറുണ്ടെന്നും അത് ഭാഗ്യമായാണ് കാണുന്നതെന്നും മീന പറയുന്നു.
തമിഴില്‍ രജനി സാറിനൊപ്പവും തെലുങ്കില്‍ വെങ്കിടേശിനൊപ്പവും ഭാഗ്യജോഡിയെന്ന് പറയാറുണ്ട്. അങ്ങനെ ഒരു ഇംപാക്ട് പ്രേക്ഷകര്‍ക്ക് കൊടുക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്.
വിവാഹം കഴിഞ്ഞ് സിനിമയിലേക്ക് തിരിച്ചുവരുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന നല്ല ആശങ്ക ഉണ്ടായിരുന്നുവെന്നും എന്നാല്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും മീന പറഞ്ഞു.
‘ഇന്നെല്ലാം ക്യാരക്ടറിന് ജനങ്ങള്‍ പ്രാധാന്യം കൊടുക്കുന്ന സാഹചര്യം വന്നുതുടങ്ങി. ക്യാക്ടറാണ് ഓഡിയന്‍സിനോട് സംസാരിക്കേണ്ടത്. ആര്‍ക്കായാലും ഏത് പ്രായത്തിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ പറ്റും. മഞ്ജു വാര്യര്‍ ഹീറോയിന്‍ റോള്‍ ചെയ്യുന്നില്ലേ, ബോളിവുഡില്‍ കരീന കപൂര്‍, കരിഷ്മ, മാധുരി ദീക്ഷിത് അങ്ങനെ എത്ര നടിമാര്‍. അക്കൂട്ടത്തിലൊരാളാവാന്‍ കഴിഞ്ഞതില്‍ സന്തോഷം,’ മീന കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Meena says about movies first part and second part