നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ രജിനികാന്ത് നായകനായ ജയിലർ വമ്പൻ അഭിപ്രായങ്ങളോടെ തിയേയറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ്. രജിനി ആരാധകരും മറ്റു സിനിമ താരങ്ങളും ചിത്രത്തിലെ ഓരോ അഭിനേതാക്കളുടെയും പ്രകടനം കണ്ട അത്ഭുതത്തിലാണ്. ജയിലെർ കണ്ടിറങ്ങിയ നടി മീന തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുകയായാണ്.
ജയിലെർ ഒരു മാസ്സ് എന്റർടെയ്‌നർ ആണെന്ന് മീന പറഞ്ഞു. രജിനിയുടെ കൂടെ മോഹൻലാൽ, ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ എന്നിവരുടെ കോമ്പിനേഷൻ തനിക്ക് വളരെ ഇഷ്ടമായെന്നും വിസിലടിക്കാൻ അറിഞ്ഞിരുന്നെങ്കിൽ താൻ വിസിലടിച്ചേനെയെന്നും മീന പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സിനിമ തുടക്കം മുതൽ അവസാനം വരെ കണ്ടിട്ട് പൈസ വസൂൽ ആണെന്ന് പറയാം. വളരെ എന്റർടെയ്‌നിങ് ആയിരുന്നു. ഈ ചിത്രത്തിൻറെ മികവിന് ആദ്യം അഭിനന്ദിക്കേണ്ടത് നെൽസണെയാണ്. കാരണം ചിത്രത്തിലെ സ്റ്റാർ കാസ്റ്റ് അത്ര മനോഹരമാണ്. രജനി സാറിന്റെ കൂടെ, ജാക്കി ഷ്‌റോഫ്, മോഹൻലാൽ സാർ, ശിവരാജ് കുമാർ സാർ എന്നിവരുടെ കോംബോ വന്നപ്പോൾ മനോഹരമായി തോന്നി.
ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഇവരെയൊക്കെ വ്യക്തിപരമായിട്ടറിയാവുന്ന എനിക്ക് ഇത്ര എക്സൈറ്റ്മെന്റ് ആണെങ്കിൽ പ്രേക്ഷകരുടെ കാര്യം പറയണോ? അനിരുദ്ധ് സാറിന്റെ മ്യൂസിക്ക് എടുത്ത് പറയേണ്ടതാണ്.
ഈ ചിത്രം ഒരു മാസ്സ് എന്റർടെയ്‌നർ ആണ്. ചിത്രത്തെപ്പറ്റി പറയാൻ എനിക്ക് വാക്കുകളില്ല. എനിക്ക് വിസിലടിക്കാൻ അറിയില്ല, അറിയാമായിരുന്നെങ്കിലും വിസിലടിച്ചേനെ. ഈ പടത്തിൽ ഒരു സ്ഥലത്തുപോലും എന്തെങ്കിലും ഒരു കുറവുള്ളതായി തോന്നിയില്ല. ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആണ്.
ചിത്രത്തിൽ രജിനി സാറിന്റെ പേര് മുത്തു എന്നാണ്. അദ്ദേഹം മുത്തു എന്ന് പേര് വെച്ചാൽ തന്നെ പടം ഹിറ്റാണ്.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിച്ചിരിക്കുന്നത്. രജിനിയുടെ 169ാമത്തെ ചിത്രം കൂടിയാണ് ജയിലർ. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
രമ്യ കൃഷ്ണൻ, ജാക്കി ഷ്‌റോഫ്, തമന്ന, മോഹൻലാൽ, വിനായകൻ, ശിവ രാജ്കുമാർ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.